എസ്ബിഐയിൽ വൻ വിവരച്ചോർച്ച; ഡാർക്ക് വെബ്ബിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ വിവരച്ചോർച്ച. ഡാർക്ക് വെബ്ബിൽ കണ്ടെത്തിയ 3.75 ലക്ഷം റെക്കോർഡുകളിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ഉപഭോക്താക്കളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, വീട്ടുവിലാസം എന്നിവയ്ക്ക് പുറമെ ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങളും വായ്പാ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചോർന്നതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ വ്യാപ്തി സംബന്ധിച്ച വിശദമായ പരിശോധന തുടരുകയാണ്.

ഡിഫൻസ് സൈബർ ഏജൻസിയുടെയും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെയും (CERT-In) മുന്നറിയിപ്പിനെ തുടർന്ന് ഒക്ടോബർ 16-നാണ് വിവരച്ചോർച്ച സംബന്ധിച്ച് ബാങ്കിന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് സൈബർ സുരക്ഷാ നടപടികൾ സജീവമാക്കിയ എസ്ബിഐ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ചുമതലപ്പെടുത്തി.

അതേസമയം, വിവരച്ചോർച്ച ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെയോ സാമ്പത്തിക നിലയെയോ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. ചോർന്ന വിവരങ്ങളുടെ ആധികാരികതയും ഉറവിടവും ഉപഭോക്താക്കൾക്കുണ്ടാകാവുന്ന അപകടസാധ്യതകളും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related news

വാട്‌സ്ആപ്പ് ബിസിനസ് സന്ദേശങ്ങൾക്ക് ഇന്ന് മുതൽ നിരക്ക്

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പനികൾക്ക് ഇന്ന് മുതൽ ചില സന്ദേശങ്ങൾക്ക്...

എഐ വളർച്ച നിയന്ത്രിച്ചില്ലെങ്കിൽ 2030-ഓടെ മനുഷ്യരാശി ഇല്ലാതാകും; മുന്നറിയിപ്പുമായി പ്രമുഖ എഐ സി.ഇ.ഒമാർ

നിർമിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കിൽ 2030-നുള്ളിൽ മനുഷ്യരാശി ഇല്ലാതാവുമെന്ന അമേരിക്കൻ എഐ...

ഒക്ടോബർ 23 മുതൽ വിൽപ്പന; ഐഫോൺ ഡ്യൂയോയുടെ വില വിവരങ്ങൾ അറിയാം

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡ്യൂയോ അവതരിപ്പിച്ചു. വർഷങ്ങളായി ഫോൾഡബിൾ...