പ്രിയപ്പെട്ടവരുടെ സീന്‍ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും വാട്സ്ആപ്പ് ഇനി ഓര്‍മ്മിപ്പിക്കും; വാട്സ്ആപ്പിലും റിമൈന്‍ഡര്‍

ഇനി റിമൈന്‍ഡറായി വാട്സ്ആപ്പുണ്ടാകും. നിങ്ങള്‍ സീന്‍ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്സ്ആപ്പ് ഓര്‍മ്മിപ്പിക്കും. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്സ്ആപ്പ് അപ്ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. മറ്റുള്ള വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കും വൈകാതെ ഈ സേവനം ലഭ്യമാകും. പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും തപ്പിപ്പോകാതെ തന്നെ നമ്മളെ വാട്‌സ്ആപ്പ് അറിയിക്കും. സ്ഥിരമായി ഇടപെടുന്നവരും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്‌സ്ആപ്പ് സിഗ്‌നല്‍ തരിക.

സ്റ്റാറ്റസ് മെന്‍ഷന്‍ ഓപ്ഷന്‍ അടുത്തിടെയാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഈ അപ്‌ഡേറ്റ് ഹിറ്റായതിന് പിന്നാലെ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അപ്‌ഡേറ്റ് പ്രകാരം നമ്മളൊരു സ്റ്റാറ്റസ് ഇട്ടാല്‍ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്യാനുമാകും. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്റ്റാറ്റസില്‍ നിലവില്‍ അഞ്ച് വ്യക്തികളെയാണ് മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കുക.

ഗ്രൂപ്പുകളെ മെന്‍ഷന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളില്‍ മെന്‍ഷന്‍ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്യുന്നതിലൂടെ അംഗങ്ങള്‍ക്ക് മെന്‍ഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. അംഗങ്ങള്‍ക്ക് ഈ അപ്‌ഡേഷനിലൂടെ സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകള്‍ സൈലന്റാക്കി വെയ്ക്കുന്നവര്‍ക്ക് ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്ത നോട്ടിഫിക്കേഷന്‍ ലഭിക്കില്ല. വ്യക്തികളെ മെന്‍ഷന്‍ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഗ്രൂപ്പ് ചാറ്റുകള്‍ മെന്‍ഷന്‍ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതില്‍ വ്യക്തതയില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറെ പുതിയ അപ്‌ഡേറ്റുകളാണ് വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിക്കുന്നത്. ഇനിയുമേറെ ഫീച്ചറുകള്‍ വരും ആഴ്ചകളില്‍ വരും.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച്...

കാന്‍ഡി ക്രഷും ടെമ്പിള്‍ റണും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം

ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്പ്‌ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയില്‍ 404...

ഇനി മുതല്‍ പണം ഗൂഗിള്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്; ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസര്‍വ് ബാങ്ക് ഓഫ്...

ഇനി ഡാറ്റ ഇല്ലാതെ എസ്എംഎസിനും വോയിസ് കോളുകള്‍ക്കും മാത്രം റീചാര്‍ജ്

ഇനി മുതല്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍...