വാക്കല്ല, കരുതൽ; തെരുവിലുറങ്ങിയ സുരേന്ദ്രന് താങ്ങായി ടീം വളാഞ്ചേരിയും MX വെഡിങ് സെന്ററും

വളാഞ്ചേരി: തെരുവിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ആശ്വാസമേകാൻ ടീം വളാഞ്ചേരി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകി MX വെഡിങ് സെന്റർ. തെരുവിൽ നിന്ന് ടീം വളാഞ്ചേരി ഏറ്റെടുക്കുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങൾ സൗജന്യമായി നൽകുമെന്ന വാഗ്ദാനം പ്രവൃത്തി പഥത്തിൽ എത്തിച്ചിരിക്കുകയാണ് MX മാനേജ്മെന്റ്.

കഴിഞ്ഞദിവസം തെരുവിൽ അവശനായി കണ്ടെത്തിയ സുരേന്ദ്രൻ എന്ന സഹോദരനെ ടീം വളാഞ്ചേരി ഏറ്റെടുത്തിരുന്നു. ഇദ്ദേഹത്തിന് ആവശ്യമായ വസ്ത്രങ്ങൾ MX വെഡിങ് സെന്റർ സന്തോഷപൂർവ്വം കൈമാറി. വസ്ത്രങ്ങൾ ഏറ്റുവാങ്ങിയ ശേഷം ടീം വളാഞ്ചേരി പ്രവർത്തകർ സുരേന്ദ്രനെ സുരക്ഷിതമായി തൃശൂരിലെ തണൽവീട്ടിലേക്ക് മാറ്റി.

സേവനവഴികളിൽ താങ്ങായി നിൽക്കുന്ന MX വെഡിങ് സെന്റർ മാനേജ്മെന്റിന് ടീം വളാഞ്ചേരി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. നമ്മുടെ ചെറിയ കൈതാങ്ങുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ വെളിച്ചമാകുമെന്നും നന്മയുടെ ഈ യാത്രയിൽ എല്ലാവരുടെയും പിന്തുണ തുടരണമെന്നും ടീം വളാഞ്ചേരി ഭാരവാഹികൾ പറഞ്ഞു.

spot_img

Related news

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പ്രചാരണം: പണം തട്ടാൻ മെനഞ്ഞ തിരക്കഥയെന്ന് പോലീസ്; പ്രതി മുഹമ്മദ് റോഷൻ ജയിലിൽ

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ...

മലപ്പുറം ജില്ല വിഭജിക്കണം; പോസ്റ്റുമായി തിരൂർ സബ് കളക്ടർ; പുതിയ സർക്കാർ പരിഗണിക്കണമെന്ന് ആവശ്യം

മലപ്പുറം ജില്ലാ വിഭജനം അടക്കമുള്ള നിർണ്ണായക വിഷയങ്ങളിൽ പരസ്യ പ്രതികരണവുമായി തിരൂർ...

അക്ഷരങ്ങൾ തുണയാകട്ടെ; പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്താൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ പുസ്തകനിധി

വായനയിൽ നിന്നും ഉന്നതിയിലേക്ക് എന്ന ആശയവുമായി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ വായന...

പന്തയത്തിൽ തോറ്റു, പക്ഷേ വാക്കിൽ ജയിച്ചു! എൽ.ഡി.എഫ് വീണതോടെ ലീഗ് പ്രവർത്തകന് കറവപ്പശുവിനെ നൽകി സി.പി.എം അനുഭാവി

തിരഞ്ഞെടുപ്പ് പന്തയങ്ങൾ പലപ്പോഴും തർക്കങ്ങളിലും വാക്പോരുകളിലുമാണ് അവസാനിക്കാറുള്ളത്. എന്നാൽ മലപ്പുറത്ത് നിന്നൊരു...