വി. മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവാകും; രാജീവ് ചന്ദ്രശേഖറിനെ ഒഴിവാക്കിയത് ‘ഇരട്ടപ്പദവി’ ചൂണ്ടിക്കാട്ടി

കേരള നിയമസഭയിലെ ബിജെപി കക്ഷി നേതാവായി മുതിർന്ന നേതാവ് വി. മുരളീധരനെ നിയോഗിക്കാൻ പാർട്ടി കോർ കമ്മിറ്റിയിൽ ധാരണയായി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ വന്നിരുന്നെങ്കിലും ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം ചൂണ്ടിക്കാട്ടി മുരളീധരനെ നിശ്ചയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അവലോകനം നടന്ന കോർ കമ്മിറ്റി യോഗത്തിൽ കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. വോട്ട് വിഹിതം വർധിച്ചെങ്കിലും മണ്ഡലങ്ങൾ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും, വർഷങ്ങളായി മണ്ഡലത്തിൽ കേന്ദ്രീകരിച്ചവർ ജയിച്ചു കയറിയെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കഴക്കൂട്ടവും ചാത്തന്നൂരും ഇതിന് ഉദാഹരണമായി യോഗം വിലയിരുത്തി. ക്രൈസ്തവ സഭയ്ക്കെതിരായ പരാമർശങ്ങളിൽ പി.സി. ജോർജിനെയും മകൻ ഷോൺ ജോർജിനെയും യോഗം തള്ളിപ്പറഞ്ഞു. ഇവരുടെ പരാമർശങ്ങൾ അനവസരത്തിലുള്ളതാണെന്നും പാർട്ടിയുടെ താൽപ്പര്യങ്ങളെ അത് ബാധിച്ചുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെ വി. മുരളീധരനും കെ. സുരേന്ദ്രനും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമായി നടത്തിയെന്നും സംഘടന കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നുമാണ് ആരോപണം. പാലക്കാടും തൃശൂരും ഉണ്ടായ വോട്ടുചോർച്ചയെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

നാളെ രാവിലെ 10 മണിക്ക് മാരാർജി ഭവനിൽ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഈ തീരുമാനങ്ങൾക്ക് അന്തിമ അംഗീകാരം നൽകും.

spot_img

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ദേശീയപാതയിൽ റോങ് സൈഡിൽ കാർ, പിന്നാലെ നടപടി; ലൈസൻസ് റദ്ദാക്കാൻ എൻഫോഴ്‌സ്‌മെന്റ് ആർടിഒ

മലപ്പുറം: മലപ്പുറം കൊളപ്പുറത്ത് ദേശീയപാതയിൽ തെറ്റായ ദിശയിൽ കാർ ഓടിച്ച സംഭവത്തിൽ...

‘വൈദ്യുതി മന്ത്രി വിവരക്കേട് പറയുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു; കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട് പൊലീസ്...

റോഡിലെ കുഴി കണ്ട് വഴിമാറിയ ലോറി ബൈക്കിലിടിച്ചു; ഒറ്റപ്പാലത്ത് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിന്റെ ദാരുണ മരണത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴിയെന്ന് വ്യക്തമായി....