ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണയും മികച്ച വിജയശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയെഴുതിയ 4,17,497 വിദ്യാർഥികളിൽ 4,14,290 പേർ ഉപരിപഠനത്തിന് (NHS) അർഹത നേടി.
ഇത്തവണ ഗൾഫ് മേഖലയിലെ ഫലം നൂറ് ശതമാനമാണ്. പരീക്ഷയെഴുതിയ എല്ലാ കുട്ടികളും അവിടെ വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. ലക്ഷദ്വീപിൽ 97.67 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം വൈകിട്ട് 4 മണി മുതൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.
താഴെ പറയുന്ന പോർട്ടലുകളിൽ ഫലം ലഭ്യമാകും:
- https://kbpe.kerala.gov.in/
- https://results.digilocker.gov.in/
- https://sslcexam.kerala.gov.in/
- https://thslcexam.kerala.gov.in/thslc/
- https://sslchiexam.kerala.gov.in/
- https://thslchiexam.kerala.gov.in/
- https://ahslcexam.kerala.gov.in/
- www.prd.kerala.gov.in
- https://results.kite.kerala.gov.in
- results.kerala.gov.in
- examresults.kerala.gov.in
- result.kerala.gov.in




