കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം അനുവദിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വര്‍ഷങ്ങള്‍ക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസില്‍ ഒന്നരമാസം മുമ്പ് സാക്ഷിവിസ്താരം പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകാനാണ് സാധ്യത.

ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിന്റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് ആരംഭിക്കുന്ന പ്രോസിക്യൂഷന്‍ വാദം തന്നെ രണ്ടാഴ്ച നീണ്ടുനില്‍ക്കാനാണ് സാധ്യത. വെക്കേഷന്‍ ഉള്‍പ്പെടെയുള്ളതിനാല്‍ തുടര്‍ച്ചയായ വാദങ്ങള്‍ക്ക് സാധ്യതയില്ല. ഇങ്ങനെകുമ്പോള്‍ വിധി ഫെബ്രുവരിയോടുകൂടിയാകും ഉണ്ടാകുക.

spot_img

Related news

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....

നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ...