ചൂതാടാന്‍ പണം നല്‍കിയില്ല; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് മുങ്ങി

മുംബൈ: ചൂതാടാന്‍ പണം നല്‍കിയില്ല. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ചൂതാടാനും മദ്യപിക്കാനും പണം നല്‍കാതിരിക്കുന്നതിന്റെ പേരില്‍ വാക്കേറ്റം പതിവായിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. നവംബര്‍ 29ന് ഭാര്യയ കൊലപ്പെടുത്തിയ ശേഷം മുംബൈയില്‍ നിന്ന് മുങ്ങിയ 36കാരനെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

അമോല്‍ പവാര്‍ എന്ന 36കാരനെയാണ് ട്രോംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജശ്രീ എന്ന 30കാരിയാണ് കൊല്ലപ്പെട്ടത്. മാന്‍ഖുര്‍ദ്ദിലെ വസതിയില്‍ വച്ചാണ് അക്രമം നടന്നത്. അമോല്‍ പവാര്‍ കഴുത്ത് ഞെരിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയത്. ഇവരുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മ അബോധാവസ്ഥയില്‍ കിടക്കുന്നത് കാണുന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതായി മനസിലാവുന്നത്.

സംഭവത്തിന് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ കണ്ടെത്താനായി ശ്രമം ആരംഭിച്ചിരുന്നു. ഇയാള്‍ ചെന്നൈയിലെത്തിയത് വിവിധ ട്രെയിനുകള്‍ മാറി മാറിയാണ്. ഫോണ്‍ വരെ ഉപയോഗിക്കാതെയായിരുന്നു ഇയാള്‍ മുങ്ങിയത്. താനേ, നവി മുംബൈ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലൂടെ പോയ ഇയാളെ പൊലീസ് ദില്ലിയില്‍ വച്ച് തിരിച്ചറിഞ്ഞെങ്കിലും പിടികൂടും മുന്‍പ് ഇയാള്‍ വീണ്ടും മുങ്ങുകയായിരുന്നു. വീട്ടുജോലിക്കാരനായും വൃദ്ധ മന്ദിരത്തിലെ സഹായിയും ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...