’16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് വൈകിപ്പിക്കണം’; ഓസ്‌ട്രേലിയയോട് മെറ്റ

സിഡ്നി: 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാനുള്ള നടപടികള്‍ വൈകിപ്പിക്കണം എന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഗൂഗിളും ഫേസ്ബുക്കും. സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ് എന്നതാണ് ഗൂഗിളും ഫേസ്ബുക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് മുന്നില്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂര്‍ണമായും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്ന് പതിനാറോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളെ വിലക്കാനാണ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് ഇത് സംബന്ധിച്ച ബില്‍ വച്ചിരുന്നു. ബില്ലിന്‍മേല്‍ നിലപാട് അറിയിക്കാന്‍ വെറും ഒരു ദിവസത്തെ സമയമാണ് അനുവദിച്ചത്. തുടര്‍ നടപടികള്‍ പ്രായം തെളിയിക്കാനുള്ള വെരിഫിക്കേഷന്‍ ടെക്നോളജിയുടെ പരീക്ഷണ ഫലം വരുന്നത് വരെ സ്വീകരിക്കരുത് എന്ന് മെറ്റയും ഗൂഗിളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ രൂപത്തില്‍ ബില്‍ ഫലപ്രദമല്ല എന്നും കമ്പനികള്‍ വാദിച്ചു. നിലവിലെ ബില്ലില്‍ വ്യക്തക്കുറവുള്ളതായും വലിയ ആശങ്കകളുണ്ടെന്നും ടിക്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് പ്രതികരിച്ചു. ഓസ്‌ട്രേലിയ നിയമ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത് വിദഗ്ദ ഉപദേശം തേടാതെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും മാനസികാരോഗ്യ സംവിധാനങ്ങളുടെ നിലപാട് അറിയാതെയുമാണ് എന്ന് ബൈറ്റ്ഡാന്‍സ് കുറ്റപ്പെടുത്തി. നിയമം കുട്ടികളുടെ മനുഷ്യാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് എക്സിന്റെ വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് രണ്ടാഴ്ച മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പൂര്‍ണമായും അതാത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായിരിക്കും കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാക്കാനുള്ള ഉത്തരവാദിത്തം എന്നും ആല്‍ബനീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

spot_img

Related news

ബ്ലാക്ക് ഫ്രൈഡേ കച്ചവടം മുതലെടുത്ത് തട്ടിപ്പുകാര്‍; ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എഫ്ബിഐ

ബ്ലാക്ക് ഫ്രൈഡേ കച്ചവടം പൊടിപൊടിക്കുന്നതിനിടെ അവസരം മുതലെടുത്ത് തട്ടിപ്പുകാര്‍. ഇവര്‍ പ്രധാനമായും...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...

പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഇനി ഗ്രൂപ്പുകളെയും മെന്‍ഷന്‍ ചെയ്യാം

മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് വ്യൂവേഴ്‌സിന്റെ എണ്ണം ഇടയ്ക്കിടെ എടുത്തുനോക്കുന്നവരാണ് നമ്മളില്‍...

റിലീസിന് മുന്‍പേ ജനപ്രിയ ഷോകള്‍ ചോര്‍ന്നു; ചോര്‍ത്തിയയാളെ പുറത്ത് എത്തിച്ച് കുടുക്കാന്‍ നെറ്റ്ഫ്‌ലിക്‌സ്

സന്‍ ഫ്രാന്‍സിസ്‌കോ: നെറ്റ്ഫ്‌ലിക്‌സിന്റെ ജനപ്രിയവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഷോകളായ ആര്‍ക്കെയ്ന്‍...

മൂന്നാം മാസവും വരിക്കാരില്‍ കുതിച്ച് ബിഎസ്എന്‍എല്‍; ജിയോക്ക് 79.7 ലക്ഷം വരിക്കാരെ നഷ്ടമായി

ദില്ലി: തുടര്‍ച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തില്‍ കുതിച്ച് പൊതുമേഖല ടെലികോം...