പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം; പ്രതിയെ പിടി കൂടി പൊലീസ്

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അയ്യന്തോള്‍ സ്വദേശി കുന്നമ്പത്ത് വീട്ടില്‍ ദേവരാജനെ (59) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി സര്‍ക്കാര്‍ സ്‌കൂളിലെ പാര്‍ട്ട് ടൈം സ്വീപ്പറാണ്. നാലോളം പെണ്‍കുട്ടികള്‍ക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്. രക്ഷിതാക്കളോട് വിദ്യാര്‍ത്ഥിനികള്‍ വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകര്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

spot_img

Related news

താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...