താര സംഘടന ‘അമ്മ’ പുതിയ മാറ്റങ്ങളിലേക്ക്; കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സംഘടന യോഗം ചേരുന്നത്.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മാറ്റത്തിനൊരുങ്ങുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് തകര്‍ത്തു കളഞ്ഞ സംഘടനക്ക് സുരേഷ് ഗോപിയാണ് പുതു ജീവന്‍ നല്‍കിയത്്. കേരള പിറവി ദിനത്തില്‍ സംഘടനാ ആസ്ഥാനത്ത് സുരേഷ് ഗോപി വിളിച്ചു ചേര്‍ത്ത കൂട്ടായ്മയിലാണ് കുടുംബസംഗമമെന്ന ആശയം പിറന്നത്.

ജനുവരി ആദ്യ വാരം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം. 506 അംഗങ്ങളും കുടുംബവും പരിപാടിയില്‍ പങ്കെടുക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബ സംഗമം. വിവാദ കേസുകളുടെ ഭാഗമായ ദിലീപിനേയും സിദ്ദിഖിനേയും സംഗമത്തിലേക്ക് ക്ഷണിക്കും. ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ടതോടെ അഡ്ഹോക് കമ്മറ്റിയാണ് നിലവില്‍ അമ്മയെ നയിക്കുന്നത്.

spot_img

Related news

കോട്ടക്കലിൽ ആബിദ് ഹുസൈൻ, മണ്ണാർക്കാട് ഷംസുദ്ദീൻ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ലീഗിന്റെ പോരാളികൾ റെഡി!

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന...

തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം; എസ്.ഐ അടക്കം നാല് പേർക്ക് പരുക്ക്

തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ...

ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന നേരം നോക്കി മോഷണം; ട്രെയിൻ കയറിവരുന്ന തമിഴ്നാട് സ്വദേശി സ്റ്റീഫൻ പിടിയിൽ!

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍...

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ആ കത്രികത്തുമ്പിലെ ക്രൂരതയ്ക്ക് വിധി വരുന്നു!

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം...

ഫാത്തിമ തഹ്ലിയയോ ടി.വി. ഇബ്രാഹിമോ? ലീഗ് ക്യാമ്പിൽ സ്ഥാനാർത്ഥി നിർണയം ക്ലൈമാക്സിലേക്ക്!

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന്...