നോൺവെജ് വിഭവങ്ങളിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് രുചിക്ക് വേണ്ടി മാത്രമല്ല; മറ്റ് ചില ഗുണങ്ങളും ഇതിന് പിന്നിലുണ്ട്

ഹോട്ടലുകളിലോ റെസ്റ്റോറന്റുകളിലോ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രമല്ല, വീട്ടിലും നോൺവെജ് ഉണ്ടാക്കി കഴിക്കാനിരിക്കുമ്പോൾ ഒരു നാരങ്ങാ പിഴിഞ്ഞ് അതിന് മുകളിലൊഴിച്ച് കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. നാരങ്ങാനീര് ഒഴിച്ചാൽ കിട്ടുന്ന രുചി തന്നെയാണ് പലരും ഈ രീതി പരീക്ഷിക്കാന്‍ കാരണം. എന്നാൽ രുചി മാത്രമല്ല ഇതിലൂടെ ലഭിക്കുന്നത്. മറ്റ് ചില ഗുണങ്ങളും ഈ രീതി പിന്തുടരുന്നതിന് പിന്നിലുണ്ട്.

വിഭവങ്ങളുടെ ഫ്‌ളേവർ കൂട്ടാനും രുചി പെരുമയ്ക്കും നാരങ്ങാനീര് നോൺവെജിൽ ഒഴിക്കുന്നത് നല്ലതാണ്. എന്നാൽ പ്രധാന ഗുണം നാരങ്ങാനീര് ഒഴിക്കുന്നതിലൂടെ ദഹനം സുഗമമാകും എന്നതാണ്. മാംസാഹരങ്ങൾ വയറ്റിലെത്തിയാല്‍ ദഹിക്കാൻ കുറച്ച് പാടാണെന്ന കാര്യം അറിയാമല്ലോ, ഈ സമയം ദഹനത്തെ ബൂസ്റ്റ് ചെയ്യാൻ നാരാങ്ങാനീര്ബെ സ്റ്റാണ്. തീർന്നില്ല വൈറ്റമിൻ സി നിറഞ്ഞ നാരങ്ങ പ്രതിരോധ ശേഷി വർധിപ്പിക്കാനും മികച്ചതാണ്. നിർജ്ജലീകരണവും തടയും.

നാരങ്ങാനീര് ദഹനത്തെ സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങളുടെ ആഗീരണം സുഗമമാക്കും. നാരാങ്ങാനീരിലെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കുകയും ചെയ്യും. ഇതോടെ ദഹനക്കേട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നമ്മെ നോണ്‍വെജ് കഴിക്കുമ്പോള്‍ അലട്ടുകയുമില്ല.

spot_img

Related news

ലോകത്തിലെ മികച്ച രുചികളിൽ ഇടം നേടി ഇന്ത്യൻ വിഭവങ്ങൾ; പട്ടികയിൽ ബട്ടർ ചിക്കനും ഹൈദരാബാദി ബിരിയാണിയും മസാല ചായയും

ലോകത്തിലെ ഏറ്റവും മികച്ച രുചികളുള്ള വിഭവങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ...

അജിനോമോട്ടോ പേടിക്കേണ്ടതുണ്ടോ? മിതമായ അളവിൽ സുരക്ഷിതം, അമിതമായാൽ അപകടം!

ഭക്ഷണത്തിന് പ്രത്യേക രുചി നൽകാൻ വ്യാപകമായി ഉപയോഗിക്കുന്ന അജിനോമോട്ടോ അഥവാ മോണോസോഡിയം...

കോഴി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

കോഴി പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളിലൊന്നായിരിക്കുമ്പോഴും, അതിന്റെ ചില ഭാഗങ്ങൾ ആരോഗ്യത്തിന് ഹാനികരമായേക്കാമെന്ന്...

ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം; അവക്കാഡോ നൽകുന്ന 7 അത്ഭുത ഗുണങ്ങൾ

പോഷകങ്ങളുടെ കലവറയായതു കൊണ്ടുതന്നെ ഇന്ന് ലോകമെമ്പാടും ഏറെ ജനപ്രിയമായ ഒരു പഴമാണ്...

ഔഷധഗുണങ്ങളുടെ കലവറ; ദിവസവും മുരിങ്ങയില കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ!

നമ്മുടെ വീട്ടുപറമ്പുകളിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് മുരിങ്ങയില. എന്നാൽ പലപ്പോഴും...