കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരനായ യുവാവ് മരിച്ചു. കുറ്റിപ്പുറം പഴവൂർ ചക്കുവളപ്പിൽ സുധീറിന്റെ മകൻ സി.വി. ജിതിൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.20 ഓടെ പെരുമ്പിലാവ്–കുറ്റിപ്പുറം സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.

കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി, മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബുള്ളറ്റ് ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിൽ ബൈക്കിനും ടൂറിസ്റ്റ് ബസിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരനായ ജിതിൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. നിഷയാണ് മാതാവ്. അഭിനവ്, അഭിനന്ദ് എന്നിവർ സഹോദരങ്ങളാണ്.

Related news

മാസപ്പടി കേസ്: പിണറായി വിജയൻ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ്...

സിഎംആർഎൽ-എക്സാലോജിക് വിവാദം: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് ട്രെയിനിൽ മർദനമെന്ന് പരാതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ...

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ...

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ

തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ....