മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം നടന്ന പ്രദേശം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച പുലർച്ചെ നമസ്കാരത്തിനായി എത്തിയവർക്ക് നേരെയായിരുന്നു അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമ പിന്നീട് മരണപ്പെടുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന പി.ടി. മുഹമ്മദ് അലി, കുനിയമണ്ണൻ ഹമീദ്, പി.പി. അബ്ദുല്ല എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

ഫാത്തിമയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അടിയന്തര സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ചോദിച്ചറിഞ്ഞ മന്ത്രി, മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

അതേസമയം, പ്രദേശത്ത് ഇനിയും കാട്ടുപന്നികൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഇന്നും നാളെയുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്താൻ ഡി.എഫ്.ഒയ്ക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തുന്ന മേഖലകളിൽ ആവശ്യമായ തുടർന്നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഒരു ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, വന്യമൃഗ ശല്യത്തിന് അടിയന്തരവും സ്ഥിരവുമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Related news

വേങ്ങരയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം വേങ്ങരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഖനനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ...

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....