ഒരു മണിക്കൂറിൽ വിറ്റത് 30,000-ത്തിലധികം ടിക്കറ്റുകൾ; ആവേശമുയർത്തി രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിൽ

സിനിമാപ്രേമികൾ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’വിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കകം ടിക്കറ്റുകൾ വിറ്റുതീർന്നതോടെ ബുക്ക് മൈ ഷോ ആപ്പിൽ തിരക്കും അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ മുപ്പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ.

മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷെറോഫ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഹൃതിക് റോഷനും അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കിം ഷാജഹാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

2023-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘ജയിലറി’ന്റെ രണ്ടാം ഭാഗം ഒക്ടോബർ 15-ന് തിയേറ്ററുകളിലെത്തും. കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസാണ് ചിത്രം റിലീസിനെത്തിക്കുന്നത്. വൻ താരനിരയും ആദ്യദിന ബുക്കിംഗിലെ തിരക്കും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുകയാണ്.

Related news

തത്കാൽ ടിക്കറ്റുകളിലൂടെ വൻ വരുമാനം; കണക്കുകൾ പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ

മുംബൈ: തത്കാൽ, പ്രീമിയം തത്കാൽ, ആർഎസി ടിക്കറ്റുകളിലൂടെ വൻ വരുമാനം നേടുമ്പോഴും...

സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റ്; കങ്കണ റണൗത്തിനെതിരെ കേസ്

ഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ ബിജെപി എംപിയും...

അസമിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം

അസം: കാസിരംഗയ്ക്ക് സമീപം മിനിബസും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 പേർ...

രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ടു; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ട യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ...

വോട്ടർ പട്ടികയിൽ 3% വരെ വർധന; ഗോവയിൽ മുന്നിൽ, കേരളത്തിലും വർധനവ്

ഡൽഹി: വോട്ടർ പട്ടികയിൽ മൂന്ന് ശതമാനം വരെ വർധന; കരട് പട്ടിക...