നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊച്ചി നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. കർണാടക സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. അപകടത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച കാർ ഉടമ സുഹൈൽ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related news

ഇംഗ്ലണ്ടിൽ പഠനത്തിന് പോയ മകളെക്കുറിച്ച് രണ്ട് വർഷമായി വിവരമില്ല; ഹൈക്കമ്മീഷനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ഇംഗ്ലണ്ടിൽ എം.ബി.എ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ട് വർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ...

ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം; മൂന്നുപേർ പിടിയിൽ

കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച...

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...