ടൊവിനോയുടെ സ്റ്റൈലിഷ് ലുക്ക്; ‘ബാച്ച്‌ലർ പാർട്ടി Deux’ നവംബർ 19ന് തിയേറ്ററുകളിലേക്ക്

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ൽ ടൊവിനോ തോമസിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഷേക്സ്പിയറിന്റെ പ്രശസ്തമായ ‘നരകം ശൂന്യമാണ്, എല്ലാ പിശാചുക്കളും ഇവിടെയുണ്ട്’ എന്ന വരികൾക്കൊപ്പമാണ് ടൊവിനോയുടെ സ്റ്റൈലിഷ് പോസ്റ്റർ പുറത്തുവിട്ടത്. നവംബർ 19നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

2012ൽ പുറത്തിറങ്ങി തരംഗമായ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം 14 വർഷങ്ങൾക്ക് ശേഷമാണ് എത്തുന്നത്. പഴയ ചിത്രത്തിന്റെ കൾട്ട് ക്ലാസിക് പദവിയും പുതിയ തലമുറയുടെ സ്റ്റൈലിഷ് അവതരണവും ചേരുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. അടുത്തിടെ പുറത്തിറങ്ങിയ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്കും ശ്രദ്ധ നേടിയിരുന്നു.

ടൊവിനോ തോമസിനൊപ്പം നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ ആണ് സംഭാഷണം. സൗണ്ട് ഡിസൈൻ തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related news

ഒരു മണിക്കൂറിൽ വിറ്റത് 30,000-ത്തിലധികം ടിക്കറ്റുകൾ; ആവേശമുയർത്തി രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിൽ

സിനിമാപ്രേമികൾ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു....

ദില്ലി പ്രതിഷേധം: സുപ്രീംകോടതി ഇടപെടൽ; ചീഫ് ജസ്റ്റിസിനെ കാണാൻ ഇന്ത്യാ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ...

ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ശക്തമായ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ദില്ലിയിൽ ശക്തമാകുന്നു....

താൻ ഇന്ത്യൻ പൗരനെന്ന് ധ്രുവ് റാഠി; പൊലീസ് തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപണം

താൻ ഇന്ത്യൻ പൗരനാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി....