ഡൽഹിയിലെ പൊലീസ് നരനായാട്ടിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. എന്ത് കൊണ്ടാണ് ഡൽഹിയെ ജയിലിൽ അടച്ചതെന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. പൊലീസ് ഡൽഹിയെ കോട്ടയാക്കി മാറ്റി. ആർഎസ്എസ് ഗുണ്ടകൾ സ്ത്രീകളെ ആക്രമിക്കുന്നു. വാർത്താ സമ്മേളനത്തിൽ ആക്രമണ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ഇന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച്‌ നടത്തി ഹർജി ഫയൽ ചെയ്യുമെന്ന് രാഹുൽ വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിന് ഉറക്കമില്ലെന്നും വെറുതെ വിടില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗ്യാനേഷ് അഴിമതികളെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. കാലം കണക്ക് ചോദിക്കാതെ പോകില്ല. ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും. ഇത് ഒരു ദിവസത്തെ പോരാട്ടമല്ല. 5 ക്രിമിനലുകൾ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നത് വരെ പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. എന്തുകൊണ്ട് ഗ്യാനേഷ് രാജിവയ്ക്കുന്നില്ലെന്നും എത്രനാൾ സംരക്ഷിക്കുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

ഇഡി, സിബിഐ, ഇസിഐ തുടങ്ങി എല്ലാം ഇടത്തും നിന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബ്ലൂ പ്രിന്റ് നമ്മുടെ പക്കലുണ്ടെന്ന് രാഹുഹൽ ​ഗാന്ധി പറഞ്ഞു. ഉച്ചയ്ക്ക് 1.30 സിപി, ഭാരഖാബ ജംഗ്ഷനിൽ നിന്ന് മാർച്ച്‌ ആരംഭിക്കും. മൂന്ന് മണിക്ക് ഹർജി നൽകും. എല്ലാം ഇന്ത്യൻ പൗരന്മാരെയും തങ്ങളെ പിന്തുണക്കണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ഈ രാജ്യത്തെയും ജനങ്ങളെയും താൻ സംരക്ഷിക്കും.എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് ഞങ്ങളെ പിന്തുണയ്ക്കാമെന്ന് അദേഹം കൂട്ടിച്ചേർത്തു.

Related news

രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി....

ഒരു മണിക്കൂറിൽ വിറ്റത് 30,000-ത്തിലധികം ടിക്കറ്റുകൾ; ആവേശമുയർത്തി രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിൽ

സിനിമാപ്രേമികൾ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു....

ടൊവിനോയുടെ സ്റ്റൈലിഷ് ലുക്ക്; ‘ബാച്ച്‌ലർ പാർട്ടി Deux’ നവംബർ 19ന് തിയേറ്ററുകളിലേക്ക്

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ൽ ടൊവിനോ...

ദില്ലി പ്രതിഷേധം: സുപ്രീംകോടതി ഇടപെടൽ; ചീഫ് ജസ്റ്റിസിനെ കാണാൻ ഇന്ത്യാ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ...

ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ശക്തമായ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ദില്ലിയിൽ ശക്തമാകുന്നു....