രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊട്ടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിങിനെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വടിയും കല്ലും ഉപയോഗിച്ചാണ് രോഷാകുലരായ ജനക്കൂട്ടം നേരിട്ടത്. ഞായറാഴ്ച രാത്രിയോടെ ഭാരത്പൂരിലെ ഭോണ്ടാ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുറച്ച് കാലമായി ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് സിങും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

സിങും ഇയാളുടെ അടുത്ത സുഹൃത്തായ ഗഗന്‍ ശര്‍മയുമാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സിങ്ങിന്റെ നില ഗുരുതരമായതിനാല്‍ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഭാരത്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കും സിങിനെ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

പ്രദേശത്തെ പുല്‍മേട് കയ്യേറി അവിടെ ഖനനം നടത്തുകയായിരുന്നു സിങ് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരു വര്‍ഷമായി ഈ കേന്ദ്രം അടഞ്ഞു കിടക്കുകയായിരുന്നു. ഇത് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളാണ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്.

കഴിഞ്ഞ 10-15 ദിവസമായി തങ്ങള്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നെന്നും എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ 40ഓളം ആളുകളുമായി എത്തി തങ്ങളെ തുരത്താന്‍ സിങ് ശ്രമിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താൻ വന്‍ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുന്‍ എംഎല്‍എയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related news

ഡൽഹിയിലെ പൊലീസ് നരനായാട്ടിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി....

ഒരു മണിക്കൂറിൽ വിറ്റത് 30,000-ത്തിലധികം ടിക്കറ്റുകൾ; ആവേശമുയർത്തി രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിൽ

സിനിമാപ്രേമികൾ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു....

ടൊവിനോയുടെ സ്റ്റൈലിഷ് ലുക്ക്; ‘ബാച്ച്‌ലർ പാർട്ടി Deux’ നവംബർ 19ന് തിയേറ്ററുകളിലേക്ക്

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ൽ ടൊവിനോ...

ദില്ലി പ്രതിഷേധം: സുപ്രീംകോടതി ഇടപെടൽ; ചീഫ് ജസ്റ്റിസിനെ കാണാൻ ഇന്ത്യാ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ...

ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ശക്തമായ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ദില്ലിയിൽ ശക്തമാകുന്നു....