ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.

അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാത്രി വൈകി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

വികാസ് നോർത്ത് പാണകുളംകുനി സുരേഷ്–റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോയിപ്പറമ്പത്ത് സുബിഷ്–സുനിഷ ദമ്പതികളുടെ മകനാണ് പാർത്ഥിബ്. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Related news

മാസപ്പടി കേസ്: പിണറായി വിജയൻ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ്...

സിഎംആർഎൽ-എക്സാലോജിക് വിവാദം: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് ട്രെയിനിൽ മർദനമെന്ന് പരാതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ...

കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരനായ...

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷം; അമ്മയും മകളും അറസ്റ്റിൽ

തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ കേസിൽ അമ്മയും മകളും അറസ്റ്റിൽ....