വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജാമ്യത്തിൽ പുറത്തിറങ്ങി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ജാമ്യത്തിൽ ജയിൽ മോചിതനായി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 19 ദിവസമായി ജിതിൻ വടകര സബ് ജയിലിലായിരുന്നു.

ജയിൽ മോചിതനായ ജിതിനെ ഡിവൈഎഫ്ഐ, സി.പി.ഐ.എം പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ജിതിൻ ഭാസ്കർ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.ഐ.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ്.

കേസിൽ ബ്രോഡ്കാസ്റ്റ് സംവിധാനത്തിലൂടെ ഏകദേശം 200 പേർക്ക് സന്ദേശം അയച്ചതായും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായുമാണ് പൊലീസ് ആരോപിക്കുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

വടകര സ്ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ വിവാദ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി പ്രത്യേക അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ജിതിൻ ഭാസ്കർ. തുടർന്ന് സ്ക്രീൻഷോട്ട് മറ്റ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും അന്വേഷണസംഘം പറയുന്നു.

spot_img

Related news

കാന്തപുരത്തിന്റെ പേരിൽ വ്യാജ പോസ്റ്റുകൾ; പത്തിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ മർക്കസ് പൊലീസിൽ!

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ പരാമർശങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് വിവിധ...

13 കാരിയെ പീഡിപ്പിച്ചത് 10 പേർ; സ്കൂൾ ശുചിമുറിയിലും ക്രൂരത; പത്തനംതിട്ട കേസിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു!

പത്തനംതിട്ട: 13 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ...

സംസ്ഥാനത്ത് കോഴിത്തീറ്റ വില കുതിച്ചുയരുന്നു; 5 മാസത്തിനിടെ കൂടിയത് 500 രൂപ; കർഷകർ കടുത്ത പ്രതിസന്ധിയിൽ!

സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുതിച്ചുയരുന്നു. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക്...

സ്ത്രീകൾക്ക് സൗജന്യ യാത്ര വന്നതോടെ സ്വകാര്യ ബസുകൾ കട്ടപ്പുറത്ത്; പ്രതിസന്ധി പഠിക്കാൻ സർക്കാർ സമിതി വരുന്നു

പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പഠിക്കാൻ...

തൃശ്ശൂർ കോൾപാടത്തെ ബോട്ട് ദുരന്തം: കാണാതായ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി!

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായിരുന്ന രണ്ട് പേരുടെ...