ട്രെയിന്‍ യാത്രാനുഭവം സൂപ്പറാക്കാനുള്ള ‘സൂപ്പര്‍ ആപ്പു’മായി ഇന്ത്യന്‍ റെയില്‍വേ

ദില്ലി: സാധാരണക്കാരുടെ ട്രെയിന്‍ യാത്രാനുഭവം സൂപ്പറാക്കാനുള്ള ‘സൂപ്പര്‍ ആപ്പു’മായി ഇന്ത്യന്‍ റെയില്‍വേ എത്തുകയാണ്. ഇനി ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ തപ്പി ഒരു ഡസന്‍ ആപ്പുകളിലും സൈറ്റുകളിലും കയറിയിറങ്ങണ്ട. ആപ്പിലൂടെ ഒരുകൂട്ടം റെയില്‍വേ സേവനങ്ങളെ ലഭ്യമാക്കാനാണ് ശ്രമം. ഈ മാസം തന്നെ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്താണ് ഐആര്‍സിടിസി സൂപ്പര്‍ ആപ്പ് ഒരുക്കുന്നത്.

സൂപ്പര്‍ ആപ്പിന്റെ വരവോടെ ഐആര്‍സിടിസി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് എന്നിങ്ങനെ വിവിധ ആപ്പുകളിലെ സേവനങ്ങള്‍ ഒറ്റ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാവും. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്ക് ചെയ്യാനുള്ള സൗകര്യം, കാറ്ററിംഗ് സേവനങ്ങള്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് ചെക്കിംഗ് എന്നിങ്ങനെയുള്ള അനവധി സേവനങ്ങള്‍ പുതിയ ഐആര്‍സിടിസി സൂപ്പര്‍ ആപ്പില്‍ ലഭിക്കും. ചരക്കുനീക്കം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ബുക്ക് ചെയ്യാനുമാകും. പുതിയ ആപ്പില്‍ അതിവേഗമുള്ള പേയ്‌മെന്റ് സംവിധാനവും വരും. പുതിയ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചത് സെപ്റ്റംബറിലാണ്. സൂപ്പര്‍ ആപ്പ് പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. സൂപ്പര്‍ ആപ്പ് വരുമ്പോഴെങ്കിലും റെയില്‍വേ ടിക്കറ്റ് ബുക്കിംഗിലെ സാങ്കേതിക പ്രശ്നങ്ങളും ഊരാക്കുടുക്കുകളും മാറുമോ എന്ന ആകാംക്ഷയിലാണ് യാത്രക്കാര്‍.

spot_img

Related news

റീല്‍സിന് റീച്ച് കൂട്ടാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് ഫോളോവര്‍മാര്‍ അല്ലാത്തവര്‍ക്ക് ഇനി ഇന്‍സ്റ്റ...

‘വീഡിയോയ്ക്ക് ലൈക്ക് നല്‍കുക വഴി പണം’; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് നഷ്ടമായത് 6.37 ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം...

പ്രിയപ്പെട്ടവരുടെ സീന്‍ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും വാട്സ്ആപ്പ് ഇനി ഓര്‍മ്മിപ്പിക്കും; വാട്സ്ആപ്പിലും റിമൈന്‍ഡര്‍

ഇനി റിമൈന്‍ഡറായി വാട്സ്ആപ്പുണ്ടാകും. നിങ്ങള്‍ സീന്‍ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച്...

ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

മുംബൈ: പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന 'സൂപ്പര്‍ ഹീറോ...

ഇന്ത്യയിലും കുട്ടികളുടെ ‘സോഷ്യല്‍ മീഡിയ’ ഉപയോഗം നിരോധിക്കണം

ദില്ലി: ഈയടുത്ത് 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഓസ്‌ട്രേലിയ...