കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യന്‍ ആരോഗ്യ മന്ത്രാലയം; 2025 ല്‍ സൗജന്യ വിതരണം

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം. കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2025 ആദ്യം തന്നെ വാക്സിന്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഉടന്‍ കാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.

വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് പറഞ്ഞു. വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായാണ് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ട്.

ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ വാക്‌സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ഒരു മണിക്കൂറില്‍ താഴെയായി ചുരുങ്ങിയെന്നും റഷ്യന്‍ വാക്‌സിന്‍ പദ്ധതികളുടെ മേധാവി അറിയിച്ചു. വാക്‌സിനുകളുടെയും അതിലെ എംആര്‍എന്‍എകളുടെ ഘടന നിശ്ചയിക്കുന്ന സങ്കീര്‍ണമായ പ്രക്രിയ Ai യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂറല്‍ നെറ്റ്‌വര്‍ക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂര്‍ മുതല്‍ പരമാവധി ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാകുന്ന തരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞുവെന്നാണ് വാക്‌സിന്‍ മേധാവി വ്യക്തമാക്കുന്നത്.

Related news

ഒരു മാസം മുഴുവൻ ചിക്കൻ മാത്രം കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ആരോഗ്യപ്രശ്നങ്ങൾ

ചിക്കൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമെന്ന നിലയിൽ ജിമ്മിൽ...

പുകവലി മാത്രമല്ല വില്ലൻ; ശ്വാസകോശത്തിന്റെ ആരോഗ്യത്തെ തകർക്കുന്ന മറ്റ് പ്രധാന കാരണങ്ങൾ ഇതാ

ശ്വാസകോശം സ്പോഞ്ച് പോലെയാണെന്നും പുകവലി അതിന് ഗുരുതരമായ ദോഷം വരുത്തുമെന്നും നമുക്കെല്ലാവർക്കും...

പനി വന്നാൽ കുളിക്കാമോ? അറിയാം ഇക്കാര്യങ്ങൾ

പനി വന്നാൽ കുളിക്കരുത്… വീട്ടിലെ മുതിർന്നവർ പലപ്പോഴും പറയുന്ന കാര്യമാണിത്. എന്നാൽ...

പാക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ചുവന്ന മുന്നറിയിപ്പ്; അമിതമായ ഉപ്പും പഞ്ചസാരയും കൊഴുപ്പും തിരിച്ചറിയാൻ പുതിയ ലേബൽ

ചിപ്‌സ്, ബിസ്‌കറ്റ്, ശീതളപാനീയങ്ങൾ തുടങ്ങി പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഇനി മുൻവശത്തെ...

മുട്ടയിലെ മഞ്ഞക്കരുവിന് ചുറ്റും ചാരവളയം; പേടിക്കേണ്ടതുണ്ടോ?

മുട്ട പുഴുങ്ങിയ ശേഷം മുറിച്ചുനോക്കുമ്പോൾ മഞ്ഞക്കരുവിന് ചുറ്റും പച്ച കലർന്ന ചാരനിറത്തിലുള്ള...