കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു

മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി ദേഹത്തേക്ക് മറിയുകയായിരുന്നു. പള്ളിയിൽ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന നീറ്റാണിമ്മൽ സ്വദേശി അലവിക്കുട്ടിയാണു മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടം. ദേശീയപാതയിൽ വിമാനത്താവള ജങ്ഷനിലാണു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ലോറിക്കടിയിൽ കുടങ്ങിയ അലവിക്കുട്ടിയെ ക്രെയിൻ എത്തിച്ചാണു പുറത്തെടുത്തത്. തത്ക്ഷണം തന്നെ മരിച്ചതായാണു വിവരം.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.

spot_img

Related news

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മെയ് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹം

മലപ്പുറം: പ്രഖ്യാപനം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനുള്ള സാധ്യത...

കോട്ടക്കല്‍ നഗരസഭ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 22 ഓളം സ്ഥാപനങ്ങളില്‍ പരിശോധന

കോട്ടക്കല്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം നഗരസഭാ പരിധിയിലുള്ള ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍,...

കഴുത്തിന് ആഴത്തില്‍ മുറിവ്; കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ കഴുത്തിന് ആഴത്തില്‍ കടിയേറ്റുവെന്ന്...

പ്രതി സിസിടിവിയില്‍ കണ്ട ആള്‍ തന്നെ; ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍ നിന്നും പണം കവര്‍ന്നയാള്‍ പിടിയില്‍

മലപ്പുറം: അരീക്കോട് ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍ നിന്നും 50000 രൂപ മോഷ്ടിച്ച...

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തില്‍ കാട്ടുപന്നികള്‍ നടുറോഡിലിറങ്ങി

നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ നടുറോട്ടില്‍ കാട്ടുപന്നികള്‍. ഇന്നലെ രാത്രി എട്ടു മണിയോടെയാണ്...