മലപ്പുറത്തെ ഹോട്ടല്‍ ബിരിയാണിയില്‍ ചത്ത പല്ലി

നിലമ്പൂര്‍: മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ ഹോട്ടലില്‍ ബിരിയാണിയില്‍ ചത്ത പല്ലി. ഹോട്ടല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ അടപ്പിച്ചു. ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് നടപടി ഉണ്ടായത്. പനമരം സ്വദേശികളായ ബൈജു, നൗഫല്‍ എന്നിവര്‍ കഴിക്കാന്‍ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇരുവരുടെയും പരാതിയിലാണ് നടപടി.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കുന്നത്തുകാലില്‍ കഴിഞ്ഞ ദിവസമായിരുന്നു അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. അമൃതം പൊടിയില്‍ പല്ലി കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് അഭിഭാഷകനായ അനൂപ് പാലിയോടാണ്. ഈ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചപ്പോള്‍ നിസ്സംഗ മനോഭാവം തുടരുകയാണെന്ന് അനൂപ് പറഞ്ഞു.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...