സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മുടക്കിയ പണം നഷ്ടമാകില്ല; പുത്തന്‍ പദ്ധതിയുമായി മള്‍ട്ടിപ്ലക്‌സ്

സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മുടക്കിയ പണം നഷ്ടമാകാതെ ഇരിക്കാന്‍ തീയേറ്ററില്‍ മുഴുവന്‍ സിനിമ തീരുന്നതുവരെ ഇരിക്കുന്നവരാണ് ഒരുവിധം ആളുകളെല്ലാം. എന്നാല്‍ ഇനി പണം പോവുമെന്ന ആശങ്ക വേണ്ട കാരണം പി.വി.ആര്‍. ഐനോക്‌സ് മള്‍ട്ടിപ്ലക്‌സ് ശൃംഖല സിനിമാശാലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ‘ഫ്‌ലെക്സി ഷോ’ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഇത് ചില തീയേറ്ററുകളില്‍ നടപ്പാക്കുകയും ചെയ്തു. ഈ സംവിധാനം അനുസരിച്ച് ഒരു സിനിമ കാണുന്നതിനിടയില്‍ പകുതിക്ക് പോകേണ്ടി വന്നാല്‍ സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക.

ഉദാഹരണത്തിന് 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കില്‍ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും. 50 ശതമാനം മുതല്‍ 75 ശതമാനംവരെ സമയമാണുള്ളതെങ്കില്‍ പകുതിത്തുക മടക്കിക്കിട്ടും. 25 മുതല്‍ 50 ശതമാനംവരെ ബാക്കിയാണെങ്കില്‍ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. പത്തുശതമാനം അധികം തുക ഈ ടിക്കറ്റിന് ഈടാക്കുന്നുണ്ട്.

ഈ സംവിധാനത്തിലൂടെ പി വി ആര്‍ ലക്ഷ്യമിടുന്നത് ഒടിടി പ്ലാറ്റ്ഫോമുകളിലെ പോലെ, സിനിമ കാണുന്നതില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുകയാണ്. പി വി ആര്‍ ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയിലും ഗുരുഗ്രാമിലും ഫ്‌ലെക്‌സി ഷോകള്‍ അവതരിപ്പിച്ചു. മറ്റ് പ്രധാന നഗരങ്ങളിലേക്ക് ഉടന്‍ തന്നെ വ്യാപിപ്പിക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയല്‍ റണ്‍ നടത്തുകയാണ്.
ടിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വീഡിയോ അനലറ്റിക്സ് സംവിധാനമുപയോഗിച്ച് സീറ്റ് നിരീക്ഷിച്ചു അവിടെ ആളുവരുന്നതും പോകുന്നതും അനുസരിച്ചു പണമീടാക്കുന്നതാണ് ഈ പദ്ധതി.

spot_img

Related news

‘ഐ ആം കാതലന്‍’ 17 ന് ഒ.ടി.ടിയിലേക്ക്‌

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു...

ബ്ലെസി ചിത്രം ‘ആട് ജീവിതം’ ഓസ്‌കറിലേക്ക്‌

ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക...

കോമഡി മാസ്റ്റര്‍ തിരിച്ചെത്തുന്നു; സ്റ്റീഫന്‍ ഹോക്കിങ്‌സ് ലുക്കില്‍ ജഗതി ശ്രീകുമാര്‍

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു....

ദുല്‍ഖറിന്റെ ആ സൂപ്പര്‍ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

ദുല്‍ഖറിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അഞ്ജലി മേനോന്‍...

ഓസ്‌കാര്‍ റെയ്സില്‍ നിന്ന് ‘ലാപതാ ലേഡീസ്’ പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത...