വായ്പ വാങ്ങിയ 60000 രൂപ തിരികെ നല്‍കാന്‍ വൈകി; 7 വയസുള്ള മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നല്‍കിയവര്‍

പലന്‍പൂര്‍: അച്ഛന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകി. 7 വയസുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നല്‍കിയവര്‍. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വായ്പ നല്‍കിയവര്‍ 7 വയസുകാരിയെ വിറ്റത് രാജസ്ഥാന്‍ സ്വദേശിക്കാണ്. ഡിസംബര്‍ 19നാണ് സംഭവം പുറത്ത് വന്നത്.

സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമന്ത്‌നഗര്‍ സിറ്റി എ ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ് ഏഴ് വയസുകാരിയുടെ പിതാവിന് അര്‍ജുന്‍ നാഥ് 60000 രൂപ വായ്പ ആയി നല്‍കിയിരുന്നു. ദിവസ വേതനക്കാരനായ ഇയാള്‍ക്ക് വന്‍ പലിശയ്ക്ക് നല്‍കിയ പണം കൃത്യസമയത്ത് തിരികെ നല്‍കാനായില്ല. ഇതോടെ അര്‍ജുനും ഷെരീഫയും ഏഴ് വയസുകാരിയുടെ പിതാവില്‍ നിന്ന് 4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചു. പിന്നാലെ ഇയാളെക്കൊണ്ട് വെള്ളപ്പേപ്പറുകളിലും ഒപ്പിട്ട് വാങ്ങി. ഇതിന് പിന്നാലെ ഇയാളുടെ ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോന്ന അര്‍ജുനും സംഘവും കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ കേസ് എടുക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടി അജ്മീറിന് സമീപത്തെ ഒരു ഗ്രാമത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചതായും സംഭവത്തില്‍ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...