റീല്‍സിന് റീച്ച് കൂട്ടാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്പ് ഫോളോവര്‍മാര്‍ അല്ലാത്തവര്‍ക്ക് ഇനി ഇന്‍സ്റ്റ കണ്ടന്റ് ഷെയര്‍ ചെയ്യാന്‍ സൗകര്യം. ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. കണ്ടന്റിന്റെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്ന് ട്രയല്‍ റീല്‍സ് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറനുസരിച്ച് പരിശോധിക്കാനുമാകും. പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് മാത്രമുള്ള ഈ ഫീച്ചര്‍ നിലവില്‍ തിരഞ്ഞെടുത്ത ക്രിയേറ്റര്‍മാര്‍ക്കും ലഭ്യമാകും.

ഒരു ക്രിയേറ്റര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ട്രയല്‍ റീല്‍ അയാളുടെ ഫോളോവര്‍മാര്‍ക്ക് കാണാനാകില്ല. റീല്‍സ് ടാബിലും പ്രധാന ഗ്രിഡ്ഡിലും പോലും ഇത് കാണില്ല. ഷെയര്‍ എവരിവണ്‍ ബട്ടന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രമേ റീല്‍സ് ഫോളോവര്‍മാരിലേക്ക് എത്തൂ. ഈ കണ്ടന്റിന്റെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്ന് 24 മണിക്കൂറിനുള്ളില്‍ അറിയാനാകും എന്ന പ്രത്യേകതയുമുണ്ട്.

ട്രയല്‍ റീലുകള്‍ ഡയറക്ട് മെസേജായി അയച്ചാലോ അല്ലെങ്കില്‍ റീലില്‍ ഉപയോഗിച്ചിട്ടുള്ള ശബ്ദം, ലൊക്കേഷന്‍ എന്നിവയുടെ പേജിലും ഫോളോവര്‍മാര്‍ക്ക് കാണാനാവും. ട്രയല്‍ റീലുകള്‍ക്ക് പേജ് വ്യൂ ലഭിക്കുന്നതിന്റെ സ്പീഡ് കുറവായിരിക്കും. ഫോളോവര്‍മാരല്ലാത്തവരിലേക്ക് കണ്ടന്റ് എത്തിക്കാനും ഇത് സഹായകമാവും. മറ്റ് റീലുകളുടെ പ്രകടനത്തെ ഇത് ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.

റീല്‍സ് വീഡിയോ ഷെയര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഷെയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ‘ട്രയല്‍’ എന്ന പേരില്‍ ഒരു ടോഗിള്‍ ബട്ടണ്‍ കാണാം. ഇത് ടാപ്പ് ചെയ്തതിന് ശേഷം വേണം റീല്‍സ് ഷെയര്‍ ചെയ്യാന്‍. ഓട്ടോമാറ്റിക് ആയി ഷെയര്‍ എവരിവണ്‍ സെറ്റ് ചെയ്യാനുമാകും.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഇന്റേണല്‍ മെമ്മോ അനുസരിച്ച്...

കാന്‍ഡി ക്രഷും ടെമ്പിള്‍ റണും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിച്ചോളൂ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം

ഫോണില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്പ്‌ളിക്കേഷനുകളും അത്ര സുരക്ഷിതമല്ല. ജനുവരിയില്‍ 404...

ഇനി മുതല്‍ പണം ഗൂഗിള്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്; ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസര്‍വ് ബാങ്ക് ഓഫ്...

ഇനി ഡാറ്റ ഇല്ലാതെ എസ്എംഎസിനും വോയിസ് കോളുകള്‍ക്കും മാത്രം റീചാര്‍ജ്

ഇനി മുതല്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മാത്രമായുള്ള പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍...