പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി; പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം. ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിര്‍ദ്ദേശിച്ചു. 18 ശതമാനം പലിശ സഹിതം അനധികൃതമായി വാങ്ങിയ പെന്‍ഷന്‍ തുക തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ തട്ടിപ്പില്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാര്‍ശയും താഴെ തട്ടിലെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്.

1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തല്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ധനവകുപ്പ് ഇതുവരെ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അതാത് വകുപ്പുകളോട് നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ആദ്യ നടപടിയായാണ് മണ്ണ് സംരക്ഷണവകുപ്പിലെ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് നസീ, കാസര്‍ക്കോട് ഓഫീസിലെ അറ്റന്‍ഡന്റ് സാജിത കെ.എ, പത്തനംതിട്ട ഓഫീസിലെ പാര്‍ട്ട് ടൈം ഓഫീസര്‍ ഷീജാകുമാരി ജി, മീനങ്ങാടി ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ഭാര്‍ഗ്ഗവി പി, ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്‌പെന്റ് ചെയ്തത്.

ഇവരില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവുണ്ട്. കൃഷിമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ് നടപടി. പൊതുവിദ്യാഭ്യാസവകുപ്പിലും കോളേജ് എഡുക്കേഷന്‍ വകുപ്പിലും ആരോഗ്യവകുപ്പിലുമാണ് സര്‍വ്വീസിലിരിക്കെ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ ഏറ്റവും കൂടുതലുള്ളതും ഉന്നത ഉദ്യോഗസ്ഥരുള്ളതും. ഇവര്‍ക്കെതിരെയും നടപടി വരുമോ എന്നാണ് അറിയേണ്ടത്.

Related news

പൊലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പൊലീസ് ലോക്ക് ചെയ്തു; പൂട്ട് തകർത്ത യുവാവ് അറസ്റ്റിൽ

കൊച്ചി പൊന്നുരുന്നിയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിന്നീട്...

മാവൂരിൽ 16,000ത്തോളം ചീമുട്ടകൾ പിടിച്ചെടുത്തു; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന

കോഴിക്കോട് മാവൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പതിനാറായിരത്തോളം പൊട്ടിയ കോഴിമുട്ടകൾ പിടിച്ചെടുത്തു....

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിക്ക് 10 വർഷവും ഒരു മാസവും തടവ്

കൊല്ലം ചടയമംഗലത്ത് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷവും...

നെടുമ്പാശേരി മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി...

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ‘ചാട്ടം’; കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് മരത്തിന് മുകളിൽ?

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി. ഇന്ന് രാവിലെ ഒൻപത്...