17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കടലൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ 17കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രസവത്തിന് ശേഷം കുട്ടി നടന്ന കാര്യങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

കടലൂരിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ രസതന്ത്ര അധ്യാപകനായ ജി മലര്‍സെല്‍വന്‍ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബില്‍ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. അവസാനം അധ്യാപകന്‍ തന്നെ മാര്‍ച്ച് 18 നാണ് പീഡിപ്പിച്ചതെന്നും, കോളേജില്‍ ചേര്‍ന്നതിന് ശേഷം ഗര്‍ഭിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത് പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

spot_img

Related news

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...