ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ബെംഗളൂരുവിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ കുവൈത്തിനായി അഞ്ചാം കിക്കെടുത്ത ഖാലിദ് ഇബ്രാഹിമിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.
നിശ്ചിത സമയത്ത് ഷബൈബ് അൽ ഖൽദി 14–ാം മിനിറ്റിൽ നേടിയ ഗോളിലൂടെ കുവൈത്താണ് ലീഡെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് ലാലിയൻസുവാല ചാങ്തെ 38–ാം മിനിറ്റിൽ ഗോൾ മടക്കി. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ മുൻപ് സാഫ് കപ്പ് ജേതാക്കളായത്.

spot_img

Related news

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക്; സര്‍പ്രൈസായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍

പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം...

കേരള സ്‌കൂള്‍ കായികോത്സവം; മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ...

കേരള സൂപ്പര്‍ലീഗിന്റെ ‘ഫൈനല്‍ പോരാട്ടം’ കൊച്ചിയും കോഴിക്കോടും

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്സ കൊച്ചി...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരമകന്‍

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ...