നെയ്മര്‍, കസെമിറോ, ആന്റണി എന്നിവരില്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. പല പ്രധാന താരങ്ങളേയും ഒഴിവാക്കിയാണ് കോച്ച് ഡോറിവല്‍ ജൂനിയര്‍ 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍.

ടോട്ടനം സ്‌െ്രെടക്കര്‍ റിച്ചാര്‍ലിസണ്‍, ആഴ്‌സണല്‍ സ്‌െ്രെടക്കര്‍ ഗബ്രിയേല്‍ ജെസ്യുസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കസെമിറോ, ആന്റണി എന്നിവര്‍ ടീമിലില്ല. കാല്‍മുട്ടിലെ ലിഗമെന്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ നെയ്മറും ടീമിലില്ല. കഴിഞ്ഞ ഒക്ടോബറില്‍ യുറഗ്വായ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേല്‍ക്കുന്നത്. ആഴ്‌സണല്‍ സ്‌െ്രെടക്കര്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ ടീമിലെടുത്തിട്ടുണ്ട്.

പാല്‍മിറാസിന്റെ 17കാരനായ സ്‌െ്രെടക്കര്‍ എന്‍ഡ്രിക്ക് ടീമിലിടം പിടിച്ചിട്ടുണ്ട്.

spot_img

Related news

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക്; സര്‍പ്രൈസായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍

പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം...

കേരള സ്‌കൂള്‍ കായികോത്സവം; മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ...

കേരള സൂപ്പര്‍ലീഗിന്റെ ‘ഫൈനല്‍ പോരാട്ടം’ കൊച്ചിയും കോഴിക്കോടും

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്സ കൊച്ചി...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരമകന്‍

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ...