പാരിസ് – സെയിന്റ് ജര്‍മന്‍ എഫ്‌സി (പിഎസ്ജി) വിടാനൊരുങ്ങി ലയണല്‍ മെസി. ഇക്കാര്യം അദ്ദേഹത്തിന്റെ പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ സ്ഥിരീകരിച്ചു.
ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് കൂട്ടിനെതിരായ പോരാട്ടം പിഎസ്ജി ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു. ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഗാല്‍ട്ടിയര്‍ പറഞ്ഞു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പിഎസ്ജി ജഴ്‌സിയില്‍ മെസിയുടെ അവസാന പോരാട്ടമായിരിക്കുമെന്നും ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.
മെസി പിഎസ്ജി വിടുമെന്ന സ്ഥിരീകരണം വന്നതോടെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.