മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക്; സര്‍പ്രൈസായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍

പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്‌നേഷ് പുത്തൂര്‍. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാതാര ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുബൈ ഇന്ത്യന്‍സ് വിഘ്‌നേഷിനെ ടീമിലെത്തിച്ചത്.

ഇന്ത്യന്‍ ജേഴ്‌സിയാണ് ഏതൊരു ക്രിക്കറ്ററേയും പോലെ വിഘ്‌നേഷ് വിനോദിന്റെയും സ്വപ്നം. ആ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുത്തിരിക്കുകയാണ് വിഘ്‌നേഷ്. മുംബൈ ഇന്ത്യന്‍സിലേക്കുള്ള വിഘ്‌നേഷിന്റെ സര്‍െ്രെപസ് എന്‍ട്രി ഐപിഎല്‍ താരലേലത്തിന്റെ അവസാന മണിക്കൂറിലായിരുന്നു. കൂട്ടുകാര്‍ വിളിച്ചറിയിച്ച ആ സര്‍െ്രെപസ് ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ല ഈ ഇരുപത്തിമൂന്നുകാരന്.

ക്രിക്കറ്റ് പാരമ്പര്യം ഒന്നും പറയാനില്ലാത്ത വിഘ്‌നേഷിന് ആകെ കൈമുതലായുള്ളത് ആത്മവിശ്വാസവും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും മാത്രം. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. ലേലത്തിനുമുന്‍പ് മുംബൈ ഇന്ത്യന്‍സ് വിഘ്‌നേഷിനെ ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു.

കേരളത്തിനായി അണ്ടര്‍ 14,19,23 ടീമുകളില്‍ കളിച്ചു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു വിഘ്‌നേഷ്. ഐപിഎല്ലിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രി കേരളത്തിന്റെ സീനിയര്‍ ടീമില്‍ ഇടം നേടണമെന്ന മോഹത്തിനിടയിലാണ്. പെരിന്തല്‍മണ്ണയിലെ ഓട്ടോെ്രെഡവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റെയും മകനാണ് വിഘ്‌നേഷ്.

Related news

റൊണാൾഡോയുമായുള്ള തർക്കം; കോച്ച് ജോർജ് ജീസസിനെതിരെ അച്ചടക്കനടപടിക്ക് സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തർക്കത്തിൽ പോർച്ചുഗൽ ദേശീയ ടീം പരിശീലകൻ ജോർജ് ജീസസിനെതിരെ...

മെസിയുടെ വൈകാരിക വിടവാങ്ങൽ; ‘അർജന്റീനയുടെ കളിക്കാരനായത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം’

അർജന്റീന: ആരാധകരെ വികാരഭരിതരാക്കി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ വിടവാങ്ങൽ...

ഇതിഹാസത്തിന് വിരാമം: നീലക്കുപ്പായത്തിൽ ഇനി മെസിയില്ല, മായാജാലം ബാക്കി!

അർജന്റീനയുടെ നീലക്കുപ്പായത്തിൽ ലിയോണൽ മെസിക്ക് ഇനി മത്സരങ്ങളില്ല...നേടാനുള്ളതെല്ലാം നേടി, ഫുട്ബോൾ ലോകത്തിന്റെ...

മെസ്സിയുടെ അവസാന നീലപ്പടയോട്ടം; ഒക്ടോബർ ആറിന് യാത്രയയപ്പ്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാന മത്സരം...

വിനീഷ്യസും കൂട്ടരും ഇന്ത്യയിലേക്ക്; കൊൽക്കത്തയിൽ ഇന്ത്യ-ബ്രസീൽ സൂപ്പർ പോരാട്ടം ഒക്ടോബർ മൂന്നിന്!

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ബ്രസീൽ ടീമിൽ സൂപ്പർ താരങ്ങളെല്ലാം ഇടംപിടിച്ചു....