കേരള സൂപ്പര്‍ലീഗിന്റെ ‘ഫൈനല്‍ പോരാട്ടം’ കൊച്ചിയും കോഴിക്കോടും

മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്സ കൊച്ചി എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും. കോഴിക്കോട് ഇംഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്സിനെ തോല്‍പ്പിച്ചാണ് കൊച്ചി അവസാന പോരാട്ടത്തിന് ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടന്‍ ഗോമസ് കളിയുടെ ഗതി നിര്‍ണയിക്കുന്ന രണ്ട് ഗോളുകള്‍ നേടിയതോടെ കണ്ണൂരിന് പുറത്തേക്കുള്ള ടിക്കറ്റ് ഉറച്ചു. വിരസമായ നീക്കങ്ങളായിരുന്നു ആദ്യ പതിനഞ്ച് മിനിറ്റില്‍ ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഗോളിലേക്ക് ആവേശം നിറക്കുന്ന ഒരു നീക്കങ്ങള്‍ പോലും ഇല്ലാതെ വന്നതോടെ ഫാന്‍സും നിരാശരായിരുന്നു. എന്നാല്‍ 16-ാം മിനിറ്റില്‍ കളിയുടെ വിരസത മാറ്റിയ നീക്കമുണ്ടായി. കൊച്ചിയുടെ ഡോറിയല്‍ട്ടന്‍ നല്‍കിയ പന്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോള്‍ ശ്രമം. പക്ഷേ ലക്ഷ്യത്തില്‍ നിന്ന് അകന്ന് കണ്ണൂര്‍ പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തേക്ക്.

പിന്നാലെ കണ്ണൂര്‍ വാരിയേഴ്സും ഗോളിനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ കൊച്ചിയുടെ കമല്‍പ്രീത് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ നിജോയുടെ രണ്ടാമത്തെ ഗോള്‍ ശ്രവും കണ്ടു. കണ്ണൂര്‍ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ച പന്ത് കോര്‍ണര്‍ വഴങ്ങിയാണ് കീപ്പര്‍ അജ്മല്‍ രക്ഷപ്പെടുത്തിയത്. തൊട്ടുപിന്നാലെ 42-ാം മിനിറ്റില്‍ കണ്ണൂരിന്റെ റിഷാദ് ഗഫൂറിന് മഞ്ഞക്കാര്‍ഡ്. ഒത്തിണക്കത്തോടെയുള്ള നീക്കങ്ങള്‍ ഇരുടീമുകളും നടത്താതെ വിരസമായാണ് ഒന്നാം പകുതി അവസാനിച്ചത്.


രണ്ടാം പകുതി ആരംഭിച്ച് അധികം വൈകിയില്ല, അന്‍പതാം മിനിറ്റില്‍ കണ്ണൂരിന്റെ സെര്‍ഡിനേറോയെ ഫൗള്‍ ചെയ്തതിന് അജയ് അലക്‌സിന് മഞ്ഞക്കാര്‍ഡും കണ്ണൂരിരിന് അനുകൂലമായി ഫ്രീകിക്കും. എന്നാല്‍ ബോക്‌സിന് സമീപത്ത് നിന്നെടുത്ത കിക്ക് ലക്ഷ്യം കാണാതെ പോയി. അറുപത്തിരണ്ടാം മിനിറ്റില്‍ അബിന്‍, നജീബ്, ഹര്‍ഷല്‍ എന്നിവര്‍ കണ്ണൂരിന് പകരക്കാരായി എത്തി. ഒരു താരത്തെ കൊച്ചിയും പിന്‍വലിച്ചു. ബസന്ത സിംഗാണ് പകരം എത്തിയത്. ഒരു മാറ്റം നടത്തിയ കൊച്ചിയാണ് കളിയുടെ ഗതി മാറ്റിയത്. എഴുപത്തിമൂന്നാം മിനിറ്റില്‍ കൊച്ചി ഗോള്‍ നേടി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ബൈസിക്കിള്‍ കിക്കിലൂടെ ഡോറിയല്‍ട്ടന്‍ ഗോമസ്‌ ഗോളാക്കി മാറ്റുകയായിരുന്നു. സ്‌കോര്‍ 1-0. ആറ് മിനിറ്റിന്റെ ഇടവേള മാത്രമായിരുന്നു കൊച്ചിയുടെ രണ്ടാം ഗോളിലേക്ക് ഉണ്ടായിരുന്നത്. വീണ്ടും ഡോറിയല്‍ട്ടന്‍ ഗോള്‍ നേടി. ഇടതു വിങ്ങിലൂടെ മുന്നേറിയെത്തി ഡോറിയല്‍ട്ടന്‍ തൊടുത്ത ഗ്രൗണ്ടര്‍ അജ്മലിന്റെ കൈകള്‍ക്ക് ഇടയിലൂടെ പോസ്റ്റില്‍ കയറി. സ്‌കോര്‍ 2-0. ഇതോടെ ബ്രസീലിയന്‍ താരത്തിന് കേരള സൂപ്പര്‍ ലീഗില്‍ ഏഴ് ഗോളുകള്‍ സ്വന്തമായി. ഒപ്പം പ്രഥമ മഹിന്ദ്ര സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ ഫോഴ്സ കൊച്ചി എഫ്സി ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പത്തിന് കോഴിക്കോട് ഇതേ സ്റ്റേഡിയത്തില്‍ തന്നെയായിരിക്കും ഫൈനല്‍.

spot_img

Related news

മലപ്പുറത്തുനിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക്; സര്‍പ്രൈസായി മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍

പെരിന്തല്‍മണ്ണ: ഐപിഎല്‍ താരലേലത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് മലപ്പുറം...

കേരള സ്‌കൂള്‍ കായികോത്സവം; മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ...

റെക്കോഡുകളുടെ കളിത്തോഴന്‍ ‘കോഹ്ലിക്ക്’ ഇന്ന് 36-ാം ജന്മദിനം

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്....

ടെന്നിസ് ചാംപ്യന്‍ഷിപ് നേടി ഉമ്മന്‍ ചാണ്ടിയുടെ പേരമകന്‍

എണ്‍പത്തിഎട്ടാമത് ശ്രീചിത്ര കേരള സംസ്ഥാന ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ എപ്പിനോവ...

ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ...