കേരള സ്‌കൂള്‍ കായികോത്സവം; മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു

കേരള സ്‌കൂള്‍ കായികമേള അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ പോയിന്റ് 150 കടന്നു. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക് മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് നിരവധി റെക്കോര്‍ഡുകളും പിറന്നു.

ജൂനിയര്‍ വിഭാഗം 1500 മീറ്ററില്‍ പാലക്കാടിന്റെ ഇരട്ട സ്വര്‍ണത്തോടെയാണ് അത്‌ലറ്റിക് മത്സരങ്ങളുടെ നാലാം ദിനം ട്രാക്ക് ഉണര്‍ന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമൃത് എമ്മും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിവേദ്യയും സ്വര്‍ണം നേടി. സ്വര്‍ണ്ണ നേട്ടത്തോടെ മേളയില്‍ ഹാട്രിക് സ്വര്‍ണം എന്ന നേട്ടവും അമൃത് സ്വന്തമാക്കി. 400, 800, 1500 മീറ്ററുകളിലാണ് അമൃത് സ്വര്‍ണം നേടിയത്.

1500 മീറ്റര്‍ സീനിയര്‍ ബോയ്‌സില്‍ സ്വര്‍ണവും വെള്ളിയും നേടി മലപ്പുറം പിന്നാലെ കരുത്തറിയിച്ചു. കെ.കെ.എം.എച്ച്.എസ്.എസ് ചീക്കോടിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അമീന്‍ സ്വര്‍ണവും അതേ സ്‌കൂളിലെ മുഹമ്മദ് ജസീല്‍ വെള്ളിയും കരസ്ഥമാക്കി. ഇരുവരും 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും നേടിയിരുന്നു. രണ്ടു വിഭാഗത്തിലും മീറ്റ് റെക്കോര്‍ഡോടെയാണ് മുഹമ്മദ് അമീന്റെ നേട്ടം.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയതോടെ കോഴിക്കോടിന്റെ അല്‍ക്ക ഷിനോജിന് ഇരട്ട സ്വര്‍ണ്ണ നേട്ടമായി. കാസര്‍ഗോഡിന്റെ ഹെനിന്‍ എലിസബത്തും സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയതോടെ ഡബിള്‍ സ്വന്തമാക്കി. ഷോട്ട്പുട്ട് സീനിയര്‍ ബോയ്‌സില്‍ സ്വന്തം മീറ്റ് റെക്കോര്‍ഡ് തിരുത്തി കാസര്‍ഗോഡിന്റെ സര്‍വാന്‍ കെ.സി സ്വര്‍ണം നേടി. 17.74 മീറ്ററാണ് പുതിയ ദൂരം. നിലവില്‍ 17 സ്വര്‍ണ്ണവുമായി 150 പോയിന്റാണ് മലപ്പുറത്തിനുള്ളത്. 15 സ്വര്‍ണത്തോടെ 110 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്.

spot_img

Related news

കോൺഗ്രസ് – ലീഗ് സീറ്റ് കൈമാറ്റം; പട്ടാമ്പിയിൽ എം.എ. സമദ്, കോങ്ങാട് രമ്യ ഹരിദാസ്

പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണ. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍...

കോട്ടയത്തിന് ക്രിസ്മസ് സമ്മാനമായി 20 കോടി; 20 കോടി XC 138455 എന്ന നമ്പറിന്

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC...

ദീപകിന്റെ മരണം; ഷിംജിതയുടെ വീഡിയോയിൽ നിന്നും എന്നെ ഒഴിവാക്കണം; പരാതിയുമായി ബസ്സിലെ സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി...

ഐഎസ്ആർഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്; അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്; സുനിതാ വില്യംസ്

ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍...