ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ റോക്കറ്റാക്രമണം; കപ്പൽ കത്തിയെരിഞ്ഞ് കടലിൽ ഒഴുകുന്നു, പിന്നിൽ ഇറാനോ?

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു.

കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ കപ്പല്‍ ആക്രമിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇറാനിലെ തബ്രിസില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തബ്രിസിന് തെക്ക് പടിഞ്ഞാറുള്ള ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് പുലര്‍ച്ചെ അമേരിക്ക ആക്രമണം നടത്തിയത്.

Related news

ഇറാനെതിരായ യുദ്ധത്തിൽ തിടുക്കപ്പെട്ട തീരുമാനമില്ലെന്ന് ട്രംപ്; യുദ്ധാധികാര പ്രമേയം തള്ളി യു.എസ് സെനറ്റ്

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ തിടുക്കപ്പെട്ട് തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്; ലോകം കൂടുതൽ സമാധാനപൂർണമാകുമെന്ന് പ്രതികരണം

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതൽ സമാധാനപൂർണമാകുമെന്നും...

വിമാന സർവീസുകൾ റദ്ദാക്കി; സൗദിയിൽ കുടുങ്ങി പ്രവാസികളും ഉംറ തീർഥാടകരും

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യത്തെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതോടെ സൗദി...

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം; ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്‌കെ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രസിഡന്റ്...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വൻ തിരിച്ചടി; ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ...