പശ്ചിമേഷ്യൻ സംഘർഷം: സമാധാന നീക്കങ്ങളുമായി ഖത്തർ; ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ശ്രമങ്ങളുമായി ഖത്തർ രംഗത്ത്. രാജ്യങ്ങൾക്കിടയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാന ദൗത്യം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അറിയിച്ചു.

മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്നും ഈ നിലപാട് ഇറാനെ അറിയിച്ചതായും ഖത്തർ വ്യക്തമാക്കി. ഹോർമൂസ് മേഖലയിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയെ ഖത്തർ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ തകർക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു.

അതേസമയം, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ബഹ്റൈനിൽ രണ്ട് തവണ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സ്വദേശികൾക്കും പ്രവാസികൾക്കും നിർദേശിച്ചു.

കുവൈത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിച്ചതായി കുവൈത്ത് അറിയിച്ചു. പ്രതിരോധ നടപടികൾക്കിടെ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും കുവൈത്ത് സൈന്യം വ്യക്തമാക്കി.

ഖത്തറിലും പുലർച്ചെ ഉയർന്ന സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ഉയർന്ന സുരക്ഷാ ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ രാവിലെ ജാഗ്രതാ നിർദേശം പിൻവലിച്ചു.

ഇറാന്റെയും അമേരിക്കയുടെയും സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിൽ ഒരേസമയം സൈറണുകളും ആക്രമണ മുന്നറിയിപ്പുകളും ഉണ്ടായത് പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

spot_img

Related news

ദുബായിൽ ക്ലിനിക്കുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം; ‘100%’, ‘ബെസ്റ്റ്’, ‘മാജിക്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം

ദുബായ്: ക്ലിനിക്കുകളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും നൽകുന്ന പരസ്യങ്ങളിലെ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി...

ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം...

ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണവുമായി ദുബായ് ആർടിഎ; പദ്ധതി 23 വിശ്രമകേന്ദ്രങ്ങളിൽ

ദുബായ്: ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം ഒരുക്കി ദുബായ് ആർടിഎ. വേനൽക്കാലത്ത്...

കുവൈത്തിൽ അഞ്ച് തവണ അലർട്ട്; ഇറാൻ ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു

കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം. ഇറാൻ ആക്രമണത്തിന് പിന്നാലെ മുൻകരുതൽ നടപടികളുടെ...

ഉംറ കഴിഞ്ഞ് മടങ്ങുംവഴി ദുരന്തം; ഖത്തറിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് സൗദിയിൽ വാഹനാപകടം, രണ്ട് പേർ മരിച്ചു

കുറ്റിപ്പുറം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...