ഈ വർഷം പത്ത് ലക്ഷം ഹാജിമാർ ഹജ്ജ് കർമത്തിനെത്തുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം

ഈ വർഷം പത്ത് ലക്ഷം ഹാജിമാർ ഹജ്ജ് കർമത്തിനെത്തുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. വിദേശത്തും നിന്നും സൗദിയിൽ നിന്നുമുള്ള തീർഥാടകരുടെ കണക്കാണിത്. ഓരോ രാജ്യങ്ങൾക്കും ക്വാട്ടകൾ നിശ്ചയിച്ച് അതനുസരിച്ചാണ് വിദേശത്ത് നിന്നും സൗദിയിൽ നിന്നും തീർഥാടകർക്ക് ഹജ്ജിന് അനുമതി നൽകുക.

65 വയസ്സിന് മുകളിലുള്ളവർക്ക് അനുമതി നൽകില്ല. കോവിഡ് വാക്‌സിനുകളുടെ അടിസ്ഥാന ഡോസുകൾ ഹാജിമാർ സ്വീകരിച്ചിരിക്കണം. വിദേശത്ത് നിന്ന് ഹജ്ജിനെത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെ​ഗറ്റീവ് ഫലം വിമാനത്താവളങ്ങളിൽ കാണിക്കണം.

എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി കോവിഡ് മാനദണ്ഡങ്ങൾ ഹാജിമാർ പാലിക്കേണ്ടിവരുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി വിദേശത്ത്‌നിന്ന് ഹാജിമാരെ അനുവദിച്ചിരുന്നില്ല.

spot_img

Related news

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം തകർത്തത് ആയിരത്തിലേറെ കെട്ടിടങ്ങൾ; മരണം 920 കടന്നു, മൂന്നാമതും ചലനം!

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ...

വെനസ്വേലയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത, കരീബിയൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്!

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.2ഉം...

ബ്രസീലിൽ വൻ ആൾമാറാട്ടം; 12 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയിൽ

സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒരു അപൂർവ്വ ആൾമാറാട്ട തട്ടിപ്പിന്റെ വിവരങ്ങളാണ് ബ്രസീലിൽ...