ഈ വർഷം പത്ത് ലക്ഷം ഹാജിമാർ ഹജ്ജ് കർമത്തിനെത്തുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. വിദേശത്തും നിന്നും സൗദിയിൽ നിന്നുമുള്ള തീർഥാടകരുടെ കണക്കാണിത്. ഓരോ രാജ്യങ്ങൾക്കും ക്വാട്ടകൾ നിശ്ചയിച്ച് അതനുസരിച്ചാണ് വിദേശത്ത് നിന്നും സൗദിയിൽ നിന്നും തീർഥാടകർക്ക് ഹജ്ജിന് അനുമതി നൽകുക.
65 വയസ്സിന് മുകളിലുള്ളവർക്ക് അനുമതി നൽകില്ല. കോവിഡ് വാക്‌സിനുകളുടെ അടിസ്ഥാന ഡോസുകൾ ഹാജിമാർ സ്വീകരിച്ചിരിക്കണം. വിദേശത്ത് നിന്ന് ഹജ്ജിനെത്തുന്നവർ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് ഫലം വിമാനത്താവളങ്ങളിൽ കാണിക്കണം.
എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി കോവിഡ് മാനദണ്ഡങ്ങൾ ഹാജിമാർ പാലിക്കേണ്ടിവരുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി വിദേശത്ത്‌നിന്ന് ഹാജിമാരെ അനുവദിച്ചിരുന്നില്ല.