മഴക്കെടുതി: സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; 209 ദുരിതാശ്വാസ ക്യാമ്പുകളിൽ 5792 പേർ

സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അറിയിച്ചു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ സംസ്ഥാനത്ത് എട്ട് മരണം സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

മഴക്കെടുതിയിൽ 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മഴയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും ഏത് സാഹചര്യവും നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആവശ്യങ്ങൾക്കായി സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി.

spot_img

Related news

സംസ്ഥാനത്ത് മഴക്കെടുതി; മരണം 8 ആയി, 5792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണം എട്ടായി. മഴയുമായി ബന്ധപ്പെട്ട...

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ വിരുന്ന് പങ്കാളിത്തം; വിമർശനവുമായി സി.പി.ഐ.എം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭക്ഷണവിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി...

മഴക്കെടുതി: സർക്കാരിനെ വിമർശിച്ച് സി.പി.ഐ.എം; മുന്നറിയിപ്പിൽ വീഴ്ചയെന്ന് എം.വി. ഗോവിന്ദൻ

സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി....

സംസ്ഥാനത്ത് മഴ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.പി. അനിൽ കുമാർ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ അനിഷ്ട സംഭവങ്ങളൊന്നും...

കൊച്ചിയിൽ കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ; നിഹിൽ റോഷൻ വിയ്യൂർ ജയിലിൽ

കൊച്ചിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....