മഴക്കെടുതി: സർക്കാരിനെ വിമർശിച്ച് സി.പി.ഐ.എം; മുന്നറിയിപ്പിൽ വീഴ്ചയെന്ന് എം.വി. ഗോവിന്ദൻ

സംസ്ഥാനത്തെ മഴക്കെടുതിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സർക്കാരിന്റെ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാകില്ലെന്നും മഴ മുന്നറിയിപ്പ് നൽകുന്നതിൽ ഗുരുതര പാളിച്ച ഉണ്ടായെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തെ വിമർശിച്ചുകൊണ്ടാണ് എം.വി. ഗോവിന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടടുത്ത പ്രദേശങ്ങളിലെ ജനങ്ങൾ പ്രാണഭയത്തിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലർട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും റെഡ് അലർട്ട് വൈകിയാണ് പ്രഖ്യാപിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശപ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിലും സുരക്ഷാ നടപടികളിലും വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

spot_img

Related news

സംസ്ഥാനത്ത് മഴക്കെടുതി; മരണം 8 ആയി, 5792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണം എട്ടായി. മഴയുമായി ബന്ധപ്പെട്ട...

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ വിരുന്ന് പങ്കാളിത്തം; വിമർശനവുമായി സി.പി.ഐ.എം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭക്ഷണവിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി...

സംസ്ഥാനത്ത് മഴ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.പി. അനിൽ കുമാർ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ അനിഷ്ട സംഭവങ്ങളൊന്നും...

മഴക്കെടുതി: സംസ്ഥാനത്ത് ജാഗ്രത തുടരുന്നു; 209 ദുരിതാശ്വാസ ക്യാമ്പുകളിൽ 5792 പേർ

സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ...

കൊച്ചിയിൽ കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ; നിഹിൽ റോഷൻ വിയ്യൂർ ജയിലിൽ

കൊച്ചിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....