കാണാതായ മലപ്പുറം സ്വദേശിയായ ട്രാവൽ വ്ലോഗർ ദിൽഷാദ് സുരക്ഷിതൻ; മേഘാലയയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ

മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശിയും പ്രശസ്ത വ്ലോഗറുമായ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിൽ വെച്ച് ബൈക്ക് അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ്. വനമേഖലയോട് ചേർന്ന ഭാഗത്തുനിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയാണ് ദിൽഷാദ്. ‘യാത്ര ടുഡേ’ (Yathra Today) എന്ന യൂട്യൂബ് ചാനലിലൂടെ നിരവധി യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്ന ഇദ്ദേഹത്തിന് വലിയൊരു ഫോളോവേഴ്‌സ് നിരതന്നെയുണ്ട്. ചാനലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ ആറിനാണ് ദിൽഷാദ് വീട്ടിൽനിന്ന് യാത്ര പുറപ്പെട്ടത്.

എന്നാൽ കഴിഞ്ഞ നാലു ദിവസമായി ദിൽഷാദിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലാതായതോടെ കുടുംബാംഗങ്ങൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് വ്ലോഗർ സുരക്ഷിതനാണെന്നുമുള്ള വിവരവും ആശുപത്രിയിൽ ചികിത്സയിലാണെന്നുമുള്ള വാർത്തയും പുറത്തുവരുന്നത്.

spot_img

Related news

സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

ചെന്നൈ: പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർക്ക് യാത്രാസുഖവും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ...

കർണാടകയിലെ കോളേജുകളിൽ എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും; ആരോഗ്യവകുപ്പിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി...

സോനം വാങ്ചുക് ആശുപത്രിവിട്ടു; രാജ്ഘട്ടിലേക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നിരാഹാര സമരം നടത്തിയ...

എഥനോൾ ചേർത്ത പെട്രോളിനെതിരെ ഗതാഗത യൂണിയനുകൾ; ആഗസ്റ്റ് നാലിന് പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിനെതിരായ പ്രതിഷേധവുമായി ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകൾ രംഗത്ത്. ഡൽഹി ടാക്‌സി,...