സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS-ന്റെ മുന്നറിയിപ്പ്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം.

മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

spot_img

Related news

സർപ്പദോഷം പറഞ്ഞ് ഭയപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

തൃശൂർ: സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്ന് ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും...

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ് പരിക്ക്

കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണ് പരിക്കേറ്റു. കല്ലറ താപസഗിരി...

കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി: തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തൃശൂര്‍: മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് കുതിരാന്‍ തുരങ്കത്തിന് മുന്നില്‍ ഗതാഗത നിയന്ത്രണം....

മെസ്സി സന്ദര്‍ശനം: കായികവകുപ്പ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തിൽ കായികവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി...

പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ സംഭവം; മൊബൈൽ ഫോണുകൾ പരിശോധിക്കും

കാസർകോട് ഉദുമയിൽ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വരനും വധുവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ...