നായകനായി ലോകേഷ് കനകരാജ്; ‘ഡിസി’ക്ക് മികച്ച പ്രതികരണം

ചെന്നൈ: സംവിധായകനെന്ന നിലയിൽ ത്രില്ലർ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ ലോകേഷ് കനകരാജ് നായകനായെത്തിയ ‘ഡിസി’ തിയറ്ററുകളിൽ. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 23 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുമ്പോൾ ആഗോളതലത്തിൽ 31.86 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിലും കർണാടകയിലും വമ്പൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും കർണാടകയിലും എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളി.

ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദേവദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് കനകരാജ് എത്തുന്നത്. വാമിക ഗബ്ബിയാണ് നായിക. ചന്ദ്ര എന്ന കഥാപാത്രത്തെയാണ് വാമിക അവതരിപ്പിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വയലൻസിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വൈകാരിക രംഗങ്ങൾക്കും ഇടമുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സംവിധായകന്റെ കസേരയിൽ നിന്ന് നായകന്റെ വേഷത്തിലേക്ക് എത്തിയ ലോകേഷ് കനകരാജിന്റെ പ്രകടനവും ചിത്രത്തിലെ ത്രില്ലർ മുഹൂർത്തങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

spot_img

Related news

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ!

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ...

16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്,...

‘ലോക’, ‘കളങ്കാവൽ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

‘സോൾ മേറ്റ്സ്’ ഹ്രസ്വചിത്രം റിലീസ് ചെയ്തു; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിജയക്കുതിപ്പ് തുടരുന്നു

കൊച്ചി: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ‘സോൾ...