ഓൺലൈൻ ടാക്സി യാത്രക്കാർക്ക് ആശ്വാസം; യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് കേന്ദ്രം

ഡൽഹി: ഓൺലൈൻ ടാക്സി യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. യാത്ര ആരംഭിക്കുന്നതിന് മുൻപ് യാത്രക്കാരോട് ടിപ്പ് ആവശ്യപ്പെടുന്ന രീതി പൂർണമായും ഒഴിവാക്കണമെന്ന് ഓൺലൈൻ ടാക്സി ആപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി.

ഊബർ, റാപ്പിഡോ ഉൾപ്പെടെയുള്ള ക്യാബ് അഗ്രിഗേറ്റർമാർക്കാണ് നിർദേശം. റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര ആരംഭിക്കുന്നതിന് മുമ്പോ ആപ്പിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല.

ടിപ്പ് നൽകിയാൽ വാഹനം വേഗത്തിൽ ലഭിക്കുമെന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ടിപ്പ് നൽകുന്നത് റൈഡ് സ്വീകരിക്കാനുള്ള സാധ്യതയെയോ യാത്രക്കാരുടെ കാത്തിരിപ്പ് സമയത്തെയോ സേവനത്തിന്റെ ഗുണനിലവാരത്തെയോ സ്വാധീനിക്കാൻ പാടില്ലെന്നും മന്ത്രാലയം നിർദേശിച്ചു.

അതേസമയം, യാത്ര പൂർത്തിയായതിന് ശേഷം യാത്രക്കാരുടെ താൽപര്യപ്രകാരം സ്വമേധയാ ടിപ്പ് നൽകുന്നതിന് തടസ്സമില്ല.

ആപ്പുകളിൽ ടിപ്പ് ആവശ്യപ്പെടുന്ന പ്രോംപ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്നും അഡ്വാൻസ് ടിപ്പ് ഓപ്ഷൻ അടിയന്തരമായി ഒഴിവാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം ക്യാബ് അഗ്രിഗേറ്റർമാരോട് നിർദേശിച്ചിട്ടുണ്ട്.

spot_img

Related news

ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി

ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ...

‘പെൺകുട്ടികളുടെ വസ്ത്രധാരണം അവരുടെ വ്യക്തിപരമായ തീരുമാനം’; ഡൽഹി ഹൈക്കോടതി

പെൺകുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും വസ്ത്രധാരണം ആൺകുട്ടികളെ...

മധ്യപ്രദേശിൽ വാൻ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ ഒൻപത് പേർ ദാരുണമായി മരിച്ചു; മുന്നറിയിപ്പ് അവഗണിച്ച് വാഹനം ഓടിച്ചതാണ് ദുരന്തമായത്

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു....

മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ; ഒരു വർഷത്തിന് ശേഷം കണ്ടെത്തിയത് നശിച്ച നിലയിൽ

രാജസ്ഥാൻ: മോഷ്ടാക്കളെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട സമ്പാദ്യം ഒരു വർഷത്തിന് ശേഷം...

അതിർത്തിക്കരികിൽ ബംഗാൾ കർഷകനെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊൽക്കത്ത: ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്ന് പശ്ചിമ ബംഗാളിലെ കർഷകനെ...