ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 4-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഉർവശിയുടെയും ജോജു ജോർജിന്റെയും പാതി മുഖങ്ങൾ ഉൾക്കൊള്ളുന്ന വ്യത്യസ്തമായ ഡിസൈനാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. നായികയുടെ മുഖം പാതി മറയുകയും അതിനുള്ളിൽ നിന്ന് നായകന്റെ മുഖം തെളിയുകയും ചെയ്യുന്ന ദൃശ്യം കഥയിലെ ദുരൂഹതയും ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും സൂചിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളെയാണ് ഉർവശിയും ജോജു ജോർജും അവതരിപ്പിക്കുന്നത്. മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അനുഭവമാകും ചിത്രം സമ്മാനിക്കുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്നു. നവാഗതനായ സഫർ സനലാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ഷാൻ മുഹമ്മദ് എഡിറ്റിംഗും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിർവഹിക്കുന്നു. ‘പൊൻമാൻ’, ‘ഗഗനചാരി’, ‘ബാന്ദ്ര’, ‘മദനോത്സവം’, ‘സർക്കീട്ട്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസിൽ നിന്ന് എത്തുന്ന ചിത്രമാണ് ‘ആശ’.

spot_img

Related news

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ!

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അഞ്ച് പതിറ്റാണ്ടുകൾ...

16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ; ‘പാതിരാക്കുറുക്കൻ’ ഒക്ടോബറിൽ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി 16 വർഷങ്ങൾക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്,...

‘ലോക’, ‘കളങ്കാവൽ’, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ നേട്ടവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്

മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ...

‘സോൾ മേറ്റ്സ്’ ഹ്രസ്വചിത്രം റിലീസ് ചെയ്തു; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വിജയക്കുതിപ്പ് തുടരുന്നു

കൊച്ചി: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ‘സോൾ...