പാലക്കാട് തിരുവാഴിയോട് കല്ലട ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ കാര്‍ഷിക വികസന ബാങ്കിന് സമീപമാണ് അപകടം ഉണ്ടായത്.
ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്. 38 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. റോഡില്‍നിന്ന് താഴെ ചെരിവിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍.