തീര്‍ഥാടകരുടെ തിരക്കൊഴിവാക്കാന്‍ മക്കയിലെ ഹറം പളളിയില്‍ കൂടുതല്‍ വാതിലുകള്‍ തുറന്നു

മക്ക: തീര്‍ഥാടകരുടെ തിരക്കൊഴിവാക്കാന്‍ മക്കയിലെ ഹറം പളളിയില്‍ കൂടുതല്‍ വാതിലുകള്‍ തുറന്നു. 100 പുതിയ വാതിലുകളാണ് തുറന്നത്. റമദാനില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകള്‍ തുറന്നതെന്ന് സഊദി അറേബ്യ അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട് ചെയ്തതായും അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യപരവും സുരക്ഷിതവുമായി പ്രാര്‍ഥനകള്‍ നിര്‍വഹിക്കാനുളള സാഹചര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

റമദാനില്‍ തറാവീഹ് നമസ്‌കാരത്തിനായി ഹറം പളളിയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാര്‍ഥനകള്‍ നടത്താന്‍ മക്കയില്‍ അനുമതിയായത്.

spot_img

Related news

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം തകർത്തത് ആയിരത്തിലേറെ കെട്ടിടങ്ങൾ; മരണം 920 കടന്നു, മൂന്നാമതും ചലനം!

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ...

വെനസ്വേലയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത, കരീബിയൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്!

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.2ഉം...

ബ്രസീലിൽ വൻ ആൾമാറാട്ടം; 12 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 37കാരി പിടിയിൽ

സിനിമകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒരു അപൂർവ്വ ആൾമാറാട്ട തട്ടിപ്പിന്റെ വിവരങ്ങളാണ് ബ്രസീലിൽ...