ആലുവയിൽ 15കാരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ആലുവ കുന്നത്തേരിയിൽ പതിനഞ്ചുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് സ്വദേശി മുൻസിർ, ആലുവ സ്വദേശി ഷാജഹാൻ എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനായി അന്വേഷണം ഊർജിതമാക്കി.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളിലൊരാളും കുട്ടിയുടെ സുഹൃത്തും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ അന്വേഷിച്ചെത്തിയ പ്രതികൾ കുട്ടിയെ ബൈക്കിൽ കയറ്റി പെരിങ്ങാലയിലെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും പരാതിയുണ്ട്.

കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പരാതി നൽകിയ വിവരം അറിഞ്ഞ പ്രതികൾ കുട്ടിയെ കങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിട്ടു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

തുടർന്ന് പള്ളിക്കരയിലെ പെട്രോൾ പമ്പിൽ എത്തിയ പ്രതികളെ പൊലീസ് പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ പ്രതികൾ പൊലീസുകാർക്ക് നേരെ കത്തി വീശിയതായും ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതിക്കെതിരെ പത്ത് കേസുകളും രണ്ടാം പ്രതിക്കെതിരെ ആറ് കേസുകളുമുണ്ടെന്നാണ് വിവരം. സംഭവത്തിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.

പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Related news

മാസപ്പടി കേസ്: പിണറായി വിജയൻ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്

കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ്...

സിഎംആർഎൽ-എക്സാലോജിക് വിവാദം: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് ട്രെയിനിൽ മർദനമെന്ന് പരാതി

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ...

കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ കടവല്ലൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് കൊച്ചി വിമാനത്താവളത്തിലെ ജീവനക്കാരനായ...

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ...