പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയം പാസായി; ഒടുവില്‍ ഇമ്രാന്‍ വീണു

ഇസ്ലാമാബാദ്: അധികാരത്തില്‍ തുടരാന്‍ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ച ഉന്നയിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാളയത്തില്‍നിന്നും ആളുകൂടിയതോടെയാണ് ഇമ്രാന്‍ഖാന്‍ വീണത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 പേരുടെ പിന്തുണയായിരുന്നു ആവശ്യം. അവിശ്വാസം മറികടക്കാനാകില്ലെന്ന് മനസ്സിലാക്കി വോട്ടെടുപ്പ് അനുവദിക്കാതെ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇമ്രാന്റെ രാഷ്ട്രീയ ഗൂഗ്ലി സുപ്രീംകോടതിയുടെ പ്രതിരോധത്തിലാണ് തകര്‍ന്നത്.

അസംബ്ലി പിരിച്ചുവിട്ടത് റദ്ദാക്കിയ കോടതി ശനിയാഴ്ച സഭചേരാന്‍ ഉത്തരവിട്ടു. ഇമ്രാന്‍ വീണതോടെ, പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ ഒരു പ്രധാനമന്ത്രിക്കും അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ ഇമ്രാന്‍ഖാനുമായില്ല. അവിശ്വാസം വിജയിച്ച് വോട്ടെടുപ്പിലൂടെ പുറത്തായ ആദ്യ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി ഇമ്രാന്‍ഖാന്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരം ശനി പകല്‍ 10.30ന് ചേര്‍ന്ന സഭ ഒരു ദിവസംനീണ്ട അനിശ്ചിതാവസ്ഥയ്‌ക്കെക്കൊടുവില്‍ അര്‍ധരാത്രിയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പിലേക്ക് കടന്നത്.

spot_img

Related news

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ...

ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത്! ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും

ന്യൂഡല്‍ഹി : ഇന്ന് മാനത്ത് ചാന്ദ്രവിസ്മയം കാണാന്‍ സാധിക്കും. സൂപ്പര്‍മൂണ്‍–ബ്ലൂമൂണ്‍ എന്ന്...

ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍...

കനത്ത മഴയും ചുഴലിക്കാറ്റും; ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ടീമിന്റെ മടക്ക യാത്ര വൈകും

ബാര്‍ബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാര്‍ബഡോസ് വിമാനത്താവളം അടച്ചതോടെ...

ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍...